Anthikkad Mani
തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ഗ്രാമത്തിൽ വള്ളൂർ ദേശത്ത് വള്ളൂക്കാട്ടിൽ ശ്രീ ശങ്കുവിന്റെയും ശ്രീമതി ദേവകിയമ്മയുടെയും മകനായി 1934 ജനുവരി 26 നു ജനിച്ചു. എസ് എസ് എൽ സി പാസ്സായ ശേഷം കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് കോഴ്സ് പൂർത്തിയാക്കി.രണ്ടു കൊല്ലം അന്തിക്കാട് ചെത്തു തൊഴിലാളി സഹകരണ സംഘത്തിൽ പർച്ചേസിംഗ് ഓഫീസറായി ജോലി നോക്കി.അമച്വർ നടനെന്ന നിലയിൽ നാല്പതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ അഭിനയിക്കുവാനുള്ള ആഗ്രഹത്തോടു കൂടി മദ്രാസിലെത്തി.ശ്രീ.ജംബുവിന്റെ കൂടെ എഡിറ്റിംഗ് വിഭാഗത്തിൽ അപ്രന്റീസായി. അതിനു ശേഷം ജയമാരുതി പ്രൊഡക്ഷൻസിൽ സഹ സംവിധായകനായി ചേർന്നു.സേതുമാധവൻ , കൃഷ്ണൻ നായർ മുതലായ സംവിധായകരുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്.എം എ വി രാജേന്ദ്രൻ, എൻ പ്രകാശ് എന്നീ സംവിധായകരുടെ കൂടെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ : ശ്രീമതി റോസി
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 2
Available Web Series : 0
Available Short Movies : 0