PA Bakker
Dialog
മലയാള സംവിധാനരംഗത്തെ ആദ്യത്തെ അതുല്യ പ്രതിഭാശാലിയായ പി എ ബക്കര്‍ തൃശൂര്‍ ജില്ലയിലാണു് ജനിച്ചതു്. മലയാളത്തിലെ ആദ്യകാല പ്രസിദ്ധീകരണമായ കുട്ടികള്‍, പൂമൊട്ടുകള്‍ തുടങ്ങിയവയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ടു്.
സംവിധായകന് രാമു കാര്യാട്ടിന്റെ സഹായിയായാണു് സിനിമയിലെത്തിയതു്. 1969ല്‍ പെ എം മേനോന്റെ ഓളവും തീരവും അഭ്രപാളികളിലെത്തിച്ചു. അപാരമായ ചങ്കൂറ്റത്തോടെ ഇദ്ദേഹം ഇറക്കിയ ആദ്യചിത്രമായ കബനി നദി ചുവന്നപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെപ്പോലും വിറപ്പിച്ച ചിത്രമായിരുന്നു.
1993ല്‍ അന്തരിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
രാമു കാര്യാട്ടിന്റെ കീഴിൽ സഹസംവിധായകനായി മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ടു. വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യത്തിലും ജേർണലിസത്തിലും തല്പരനായിരുന്നു. അവൾ തുടങ്ങി എണ്ണപ്പെട്ട പല മലയാള ചലച്ചിത്രങ്ങളുടെയും നിർമ്മാണത്തിൽ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. ബാല സാഹിത്യ കൃതികൾ രചിച്ചിട്ടുള്ള ഇദ്ദേഹം സമ്മാനാർഹമായ തന്റെ ഓളവും തീരവും എന്ന ചിത്രത്തിലൂടേ മലയാള ചിത്ര നിർമ്മാതാക്കളുടെ നിരയിലേക്കു കടന്നു വന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 2
Available Web Series : 0
Available Short Movies : 0