Kedamangalam Sadanandan
Dialog
സംസ്കൃത ശാസ്ത്രി ക്ലാസ്സും എസ്. എസ്. എൽ. സി വരെയും പഠിച്ചിട്ടുള്ള സദാനന്ദൻ ഗുരു ഗോപിനാഥന്റെ ശിഷ്യനായി നൃത്തം അഭ്യസിച്ചു. അല്പകാലം അദ്ധ്യാപകനായിരുന്നു. അതിനുശേഷം സ്വന്തം നാടകക്കമ്പനി രൂപീകരിച്ചു് നാടകങ്ങൾ എഴുതി അഭിനയിച്ചു. കഥാകൃത്തു്, സംഭാഷണ ഗാനരചയിതാവു് എന്നീ നിലകളിലെല്ലാം മലയാളസിനിമയുമായി ബന്ധമുണ്ടു്. തമിഴിൽ ‘കൈരാശി’ എന്നും ഹിന്ദിയിൽ ‘ജൂലാ’ എന്നും പുറത്തിറങ്ങിയ ചിത്രങ്ങളുടെ കഥ സദാനന്ദന്റേതാണു്. ‘അരപ്പവൻ’ എന്ന മലയാളചിത്രത്തിനു കഥയും, സംഭാഷണവും ഗാനങ്ങളും രചിച്ചിട്ടുണ്ടു്. ‘ഗുരുവായൂരപ്പൻ’, ‘ദേവാലയം’, ‘വിപ്ലവകാരികൾ’ എന്നീ ചിത്രങ്ങൾക്കു് തിരക്കഥയും സംഭാഷണവും എഴുതി. ‘തസ്കരവീരൻ’ എന്ന ചിത്രത്തിനു് സംഭാഷണങ്ങൾ എഴുതിയതും സദാനന്ദനാണു്. പത്തു മലയാളചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടു്. ശ്രീ. അയ്യപ്പന്റേയും ശ്രീമതി. പാർവ്വതിയുടേയും പുത്രനായി ജനിച്ച സദാനന്ദൻ വിവാഹിതനാണു്. ശ്രീമതി. കെ. വി. പൊന്നമ്മയാണു് ഭാര്യ. ഒരു പുത്രനും ഒരു പുത്രിയുമുണ്ടു്. കേരളത്തിലെ പേരുകേട്ട കഥാപ്രാസംഗികരിലൊരാളായ ശ്രീ. കെടാമംഗലം സദാനന്ദൻ ഒരു കവിയും കൂടിയാണു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 12
Movie |
Story |
Screenplay |
Dialog |
Year |
Director |
Marumakal |
MP Productions |
Kedamangalam Sadanandan |
Kedamangalam Sadanandan |
1952 |
SK Chari |
Thaskaraveeran |
T Ramalingam Pillai |
|
Kedamangalam Sadanandan |
1957 |
Shri Ramulu Naidu |
Arappavan |
Kedamangalam Sadanandan |
Kedamangalam Sadanandan |
Kedamangalam Sadanandan |
1961 |
K Shankar |
Devaalayam |
MA Abbas |
Kedamangalam Sadanandan |
Kedamangalam Sadanandan |
1964 |
Ramanathan,NS Muthukumaran |
Sree Guruvayoorappan |
Mythology |
Kedamangalam Sadanandan |
Kedamangalam Sadanandan |
1964 |
S Ramanathan |
Viplavakaarikal |
Kedamangalam Sadanandan |
Kedamangalam Sadanandan |
Kedamangalam Sadanandan |
1968 |
P Subramaniam |
Aryankaavu Kollasankham |
R Velappan Nair |
__ |
Kedamangalam Sadanandan |
1969 |
R Velappan Nair |
Sabarimala Sree Dharmashaastha |
Mythology |
Kedamangalam Sadanandan |
Kedamangalam Sadanandan |
1970 |
M Krishnan Nair |
Prathikaaram |
T Rao |
__ |
Kedamangalam Sadanandan |
1972 |
S Kumar |
Aashaachakram |
MA Poosala |
MA Poosala |
Kedamangalam Sadanandan |
1973 |
Dr Seetharamaswamy |
Thomasleeha |
Father Syriac |
PA Thomas |
Kedamangalam Sadanandan |
1975 |
PA Thomas |
Sabarimalayil Thanka Sooryodayam |
Mythology |
Kedamangalam Sadanandan |
Kedamangalam Sadanandan |
1992 |
K Shankar |
Available Web Series : 0
Available Short Movies : 0