CN Sreekandan Nair
അമച്ച്വർനാടകവേദിയുടെ പുനരുദ്ധാരണത്തിൽ ഒരു നല്ല പങ്കുവഹിച്ചിട്ടുണ്ടു്. നല്ല കലാമൂല്യമുള്ള നാടകങ്ങൾ മാത്രം രചിച്ചിട്ടുള്ള ശ്രീകണ്ഠൻ നായർ 31 മാർച്ച് 1928-ൽ ചവറയിലാണു് ജനിച്ചതു്. അച്ഛൻ മടവൂർ എസ്. നീലകണ്ഠപ്പിള്ള. അമ്മ പരവൂർ മാധവിക്കുട്ടിയമ്മ. ബി. ഏ. പാസ്സായിട്ടുണ്ടു്. വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ സ്വാതന്ത്ര്യസമരത്തിലും, രാഷ്ട്രീയപ്രസ്ഥാനങ്ങളിലും പങ്കെടുത്തിട്ടുണ്ടു്. കൌമുദിവാരികയുടെ അസോഷിയേറ്റ് എഡിറ്റർ, ദേശബന്ധു വാരികയുടെ പത്രാധിപർ, കേരളഭൂഷണം ദിനപ്പത്രത്തിന്റെ മുഖ്യപത്രാധിപർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചശേഷം കുറച്ചുകാലം ഡിസ്ട്രിക്ട് ഇൻഫർമേഷൻ ആഫീസറായി ജോലിനോക്കിയിട്ടുണ്ടു്. സാമൂഹ്യപ്രവർത്തകയായിരുന്ന ശ്രീമതി. കനകലതയാണു് പത്നി. ഇവർക്കു് രണ്ടുമക്കളുണ്ടു്. ‘അർച്ചന’ എന്ന പടത്തിന്റെ കഥയും സംഭാഷണവും രചിച്ചതു ഇദ്ദേഹമാണു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 3
Movie |
Story |
Screenplay |
Dialog |
Year |
Director |
Archana |
CN Sreekandan Nair |
CN Sreekandan Nair |
CN Sreekandan Nair |
1966 |
KS Sethumadhavan |
Theerangal |
CN Sreekandan Nair |
CN Sreekandan Nair,Rajeevnath |
CN Sreekandan Nair |
1978 |
Rajeevnath |
Kaanchanaseetha |
CN Sreekandan Nair |
G Aravindan |
CN Sreekandan Nair |
1978 |
G Aravindan |
Available Web Series : 0
Available Short Movies : 0