1967 മേയ് 23നു് റഷീന് റഹ്മാന് അബുദാബിയില്‍ ജനിച്ചു. കേരളത്തില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ആണു് സ്ഥലം. ബാംഗ്ലൂരിലും അബുദാബിയിലും ഊട്ടിയും ആയിരുന്നു സ്ക്കൂള് വിദ്യാഭ്യാസം. പിന്നീടു് നിലമ്പൂര്‍ MES മമ്പാടു് കോളേജില്‍ പഠിച്ചു. മെഹറൂന്നീസയാണു് ഭാര്യ. രണ്ടു് മക്കള്‍ റൂഷ്ദ, അലീഷ. പ്രശസ്ത സംഗീത സംവിധായകന് എ ആര് റഹ്മാന്റെ ഭാര്യാസഹോദിരയുടെ ഭര്‍ത്താവാണു് റഹ്മാന്.
ധാരാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള റഹ്മാന് പ്രമുഖ സംവിധായകായ പത്മരാജന്, ഭരതന്, കെ ബാലചന്ദ്രര്‍, പ്രിയദര്ശന് തുടങ്ങിയവരുടെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടു്. മാത്രവുമല്ല പ്രേംനസീര്‍, ശിവാജി ഗണേശന്, മമ്മൂട്ടി, മോഹന്‍ ലാല്‍, മധു, എം ജി സോമന്, സുകുമാരന്‍, വിജയ്കാന്ത് തുടങ്ങിയ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ട്.
1983ല്‍ റിലീസ് ആയ കൂടെവിടെ ആണു് ആദ്യ മലയാള ചിത്രം. 1986ലാണു് ആദ്യ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ ചെയ്തതു്. മോഹന്‍ ലാല്‍ മമ്മൂട്ടി കൂട്ടിനൊപ്പം കുറച്ചു് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടു്. ആദ്യ ചിത്രമായ കൂടെവിടെ എന്ന ചിത്രത്തിലെ അഭിനയത്തിനു് മികച്ച നഹനടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. അതിനു തന്നെ ക്രിറ്റിക്സ് ആവാര്‍ഡും ചേംബര്‍ ആവാര്‍ഡും ലഭിച്ചു. 2007ല്‍ ദുബായില്‍ വച്ചു് മലയാള സിനിമയിലെ ട്രെന്ഡ്സെറ്റര്ക്കുള്ള അവാര്‍ഡ് ലഭിച്ചു.
തമിഴ് ചലച്ചിത്രങ്ങള്‍ : നിലാവേ മലരേ, വസന്തരാഗം, അന്‍പുള്ള അപ്പ, പുരിയാത പുയിര്, നീ പാതി നാന് പാതി, എതിരി, തൂത്തുക്കുടി, ബില്ലരാം, വാമനന്, ബലം എന്നിവയാണു്.
തെലുങ്ക് : രാസലീല, ആലയം, ധരിയം.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010