SJ Thomas
Camera
Areas of Contributions :
Camera
1925 ഏപ്രിൽ 3 നു ശ്രീ ജയശീലന്റെയും ശ്രീമതി മേരിയുടെയും പുത്രനായി കൊടൈക്കനാലിൽ ജനിച്ചു.മദ്രാസ് ലയോളാ കോളെജിൽ നിന്നും പ്രീ യൂണിവേഴ്സിറ്റി പരീക്ഷ പാസ്സായ ശേഷം 1942 ൽ നെപ്ട്യൂൺ സ്റ്റുഡിയോയിൽ അപ്രന്റീസായി ചേർന്ന് ദീർഘനാളത്തെ സേവനത്തിനു ശേഷം റാണി ലളിതാംഗി എന്ന തമിഴ് ചിത്രത്തിന്റെ ക്യാമറാമാനായി ജോലി ചെയ്തു.പിന്നീട് പല തെലുങ്ക്, തമിഴ്, ചിത്രങ്ങളുടെയും ച്ഛായാഗ്രാഹകനായി പ്രവർത്തിച്ചു. അഗ്നിപരീക്ഷയാണ് ശ്രീ തോമസ്സിന്റെ ആദ്യ മലയാള ചിത്രം.മൂലധനം, മിസ്റ്റർ കേരള . സ്ത്രീ, ശിക്ഷ എന്നിവയാണ് തോമസ് ച്ഛായാഗ്രഹണം നടത്തിയ പ്രധാന ചിത്രങ്ങൾ
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 24
Available Web Series : 0
Available Short Movies : 0