RN Pillai
Camera
Areas of Contributions :
Camera
തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് , നെല്ലിവിള ശ്രീ കുഞ്ഞുകൃഷ്ണപിള്ളയുടെയും ശ്രീമതി കാർത്ത്യായനി അമ്മയുടെയും പുത്രനാണ് ശ്രീ പിള്ള. ചെമ്പഴന്തിയിൽ 15.8.1920 ൽ ജനിച്ചു.എസ് എസ് എസ് എൽ സി പാസ്സായ ശേഷം 5 വർഷം മദ്രാസ് ന്യൂട്രോൺ സ്റ്റുഡിയോയിലും പിന്നീട് 10 വർഷം സിറ്റാഡൽ സ്റ്റുഡിയോയിലും ക്യാമറാമാനായി പ്രവർത്തിച്ചു. മല്ലിക, വിജയപുരിവീരൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും ഏതാനും സിംഹള ചിത്രങ്ങളുടെയും പായൽ തുടങ്ങിയ ഹിന്ദി ചിത്രത്തിന്റെയും ക്യാമറ ശ്രീ ആർ എൻ പിള്ളയുടെ വിദഗ്ധ ഹസ്തങ്ങളിൽ ആയിരുന്നു.വിവാഹിതനാണ്.ശ്രീമതി പത്മാവതിയാണ് ഭാര്യ
സിറ്റാഡലിന്റെ ആത്മശാന്തിയാണ് ശ്രീ പിള്ളയുടെ ആദ്യ മലയാള ചിത്രം. മറ്റു പ്രമുഖ ചിത്രങ്ങൾ : കല്യാണരാത്രി, കാട്ടുപൂക്കൾ, കരുണ, അരക്കില്ലം , പൂജ, കളിയല്ല കല്യാണം, സന്ധ്യ
ശ്രീ പിള്ളയുടെ സ്വകാര്യ ചിത്ര ശേഖരത്തില്‍ നിന്ന് ചില ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഇതിനു കടപ്പാട് അദ്ദേഹത്തിന്റെ ചെറുമകനും മലയാളസംഗീതം ടീം മെമ്പറുമായ ശ്രീ ദിലീപിനോട്
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 16
Available Web Series : 0
Available Short Movies : 0