MN Sreedharan
എരുമേലി സ്വദേശിയായ ശ്രീധരൻ അസിസ്റ്റന്റ് ക്യാമറാമാനാണു്. നാരായണൻ-കല്യാണി ദമ്പതികളുടെ പുത്രനായി 7-1-1940-ൽ ജനിച്ചു. എസ്. എസ്. എൽ. സി പാസ്സായിട്ടുണ്ടു്. 1966-ലാണു് സിനിമാരംഗത്തു ക്യാമറവിഭാഗത്തിൽ ജോലിയെടുത്തു തുടങ്ങിയതു്. ആദ്യചിത്രം തിലോത്തമ. ‘വിരുതൻ ശങ്കു’, ‘അനാച്ഛാദനം’, കണ്ണൂർ ഡീലക്സ്’ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ക്യാമറാമാനായിരുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0