Anwar Rasheed
Assistant director
അബ്ദുള്‍ റഷീദിന്റെയും ജാരിയുടെയും ഇളയ മകനായി 19-03-1976ല്‍ ജനിച്ച അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വിജയമാക്കിയ അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണു്. കൊല്ലം സെന്റലോഷ്യസിലും എറണാകുളം സെന്റാല്ബര്ട്ട്സിലുമായി സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളം മഹാരാജാസില്‍ ബിരുദത്തിനു പഠിക്കുന്ന സമയത്തു് നാടകാഭിനയത്തില്‍ സജീവമായി. സര്‍വ്വകലാശാല യുവജനോത്സവം ഫോട്ടോഗ്രാഫി മത്സരത്തില്‍ രണ്ടു തവണ വിജയിയായി. ബിരുദ പഠനത്തിനു ശേഷം പത്തോളം സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ചു. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത രാജമാണിക്യം വന്‍ വിജയമായി. ഛോട്ടാമുംബയ്, അണ്ണന്തമ്പി എന്നീ ചിത്രങ്ങളും വിജയം ആവര്‍ത്തിച്ചു.
കേരളകഫെയില്‍ ഒരുക്കിയ ബ്രിഡ്ജ് എന്ന ഹൃസ്വചിത്രം വന്‍ ജനപ്രീതി നേടി.
2012 ൽ സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ മലയാള സിനിമാ ചരിത്രത്തിലെ ഒരു നാഴികകല്ലായി കരുതാം
ട്രീസയാണു് ഭാര്യ. മക്കള്‍ ആദിന്, അതിഥി.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 2
Available Web Series :
Available Short Movies :