മലയാള സിനിമയുടെ വികാസപരിണാമങ്ങളിലും ചരിത്രത്തിലും നിർണ്ണായകമായ പങ്കുവഹിച്ച ഒട്ടേറെ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു സാമിക്കുട്ടി എന്ന എസ്.കൊന്നനാട്ട്. ഒരു സിനിമയൊരുക്കുന്നതിൽ കലാസംവിധാനത്തിനു് ഗണനീയമായ പ്രാധാന്യം ഉണ്ടു് എന്നു് ആദ്യമായി തെളിയിച്ചതു് ഇദ്ദേഹത്തിന്റെ കലാചാതുരിയാണു്.
കൊന്നനാട്ട് ജനിച്ചതു് കോഴിക്കോടു് നടക്കാവു് എന്ന സ്ഥലത്താണു്. ബാല്യത്തിലേ ചിത്രംവരയിൽ അതിസമർത്ഥനായിരുന്നു. സ്കൂള്‍പഠനത്തിനുശേഷം ചിത്രരചന കൂടുതൽ പഠിക്കുവാൻവേണ്ടി കോഴിക്കോട്ടു് ആരംഭിച്ചിരുന്ന ആർട്ട്സ് കോളേജിൽ ചേർന്നു. സി.പി രാമന്നായര് ആയിരുന്നു പ്രധാന ഗുരു. അവിടുത്തെ പഠനം പൂർത്തിയാക്കിയതിനുശേഷം ഫോട്ടോഗ്രഫി, ലാൻഡ്സ്ക്കേപ്പ് ആർട്ട് മുതലായവയും സ്വായത്തമാക്കി. പഠിപ്പൊക്കെ കഴിഞ്ഞപ്പോൾ തന്റെ ഗുരുക്കന്മാരിൽ ഒരാളുടെ മകനും സുഹൃത്തുമായിരുന്ന എ വിൻസന്റ് - (പ്രസിദ്ധ ഛായാഗ്രാഹകൻ, സംവിധായകൻ) നിർബ്ബന്ധിച്ചതനുസരിച്ചു് സിനിമയിൽ അവസരം തേടി അദ്ദേഹത്തോടൊപ്പം മദ്രാസിലേക്കു് പോയി. കൊന്നനാട്ടിനു് സിനിമയിൽ ഒരു വലിയ ഭാവിയുണ്ടെന്നു് വിൻസന്റ് ഉറച്ചു വിശ്വസിച്ചിരുന്നു. ആദ്യം ചില സിനിമകളിൽ ശ്രീ വിൻസന്റിന്റെ കൂടെ ക്യാമറ അസിസ്റ്റന്റ് ആയി വിവിധ ഭാഷകളിൽ പ്രവർത്തിച്ചു. മൂന്നുനാലു വർഷം അങ്ങനെ പ്രവർത്തിച്ചു് സിനിമയുടെ എല്ലാ മേഖലകളും അറിയുകയും പഠിക്കുകയും ചെയ്തു. അതിനുശേഷം വിൻസന്റ് മാഷ് തന്നെയാണു് കലാസംവിധായകനായി ഇദ്ദേഹത്തെ സിനിമയിൽ അവതരിപ്പിച്ചതു്.
ശ്രീ രാമുകാര്യാട്ട് സംവിധാനം ചെയ്ത ‘മുടിയനായ പുത്രൻ’ എന്ന ചിത്രത്തിന്റെ രംഗങ്ങൾ ഒരുക്കിക്കൊണ്ടാണു് കൊന്നനാട്ട് 1961ൽ സ്വതന്ത്ര കലാസംവിധായകനായി മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവന്നതു്. ഈ ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചതു് വിൻസന്റ് മാഷ് ആയിരുന്നു. സമർപ്പണമനോഭാവത്തോടു കൂടിയുള്ള സെറ്റ് നിർമ്മാണം അദ്ദേഹത്തെ ആദ്യം മുതൽക്കേ മറ്റുള്ളവരിൽ നിന്നു് വ്യത്യസ്ഥനാക്കി. യഥാര്‍ത്ഥമെന്നു തോന്നിപ്പിക്കുന്ന സെറ്റുനിർമ്മാണത്തിലെ ചാതുര്യം പെട്ടെന്നു തന്നെ സിനിമാപ്രവർത്തകരുടെ ഇടയിൽ പ്രസിദ്ധമായി. താൻ കലാസംവിധാനം ചെയ്യുന്ന സിനിമയുടെ കഥ മുഴുവനും കേട്ടു് അതു് ഉൾക്കൊണ്ടുകൊണ്ടു് സിനിമക്കനുയോജ്യമായി മാത്രമേ ഇദ്ദേഹം സെറ്റ് ഒരുക്കുമായിരുന്നുള്ളു. തുടക്ക കാലത്തു ചെയ്ത ‘ഭാർഗ്ഗവീ നിലയം’ എന്ന ചിത്രത്തിന്റെ കലാസംവിധാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നെ കൊന്നനാട്ടിനു് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മലയാള സിനിമാ ചരിത്രത്തിലെ പ്രധാന താളുകളിൽ ഇടം പിടിച്ച ഒട്ടനവധി സിനിമകളുടെ കലാസംവിധായകനാകാൻ ഈ പ്രതിഭാധനനു് സാധിച്ചു. അനവധി പ്രഗൽഭരുടെ ആദ്യ ചിത്രം കലാസംവിധാനം ചെയ്യുവാനും ഭാഗ്യം സിദ്ധിച്ചു. എം ടി വാസുദേവൻ നായരുമായി ദൃഢമായ ആത്മബന്ധം ഉണ്ടായിരുന്ന കൊന്നനാട്ടാണു് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘നിർമ്മാല്യ’ത്തിന്റെ കലാസംവിധായകൻ. ഉദയായുടെ പ്രസിദ്ധമായ പല വടക്കൻപാട്ടു സിനിമകളുടെ വിജയത്തിന്റെ പിന്നിൽ ഈ പ്രതിഭയുടെ ഭാവനയും കരവിരുതും അദ്ധ്വാനവും ഏറെ ഉണ്ടായിട്ടുണ്ടു്. രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ‘ചെമ്മീനി’ ന്റെ കലാസംവിധായകനാകാൻ കഴിഞ്ഞതു് ഭാഗ്യമായി കരുതുന്നു ഈ കലാകാരൻ. സാങ്കേതികവിദ്യകൾ പരിമിതമായിരുന്ന കാലത്താണു് ‘വെള്ളം’ എന്ന സിനിമയുടെ കലാസംവിധാനം ഇദ്ദേഹം വിസ്മയാവഹമായി നിർവ്വഹിച്ചതു്. മുറപ്പെണ്ണ്, നഗരമേ നന്ദി, തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാര്‍, അലാവുദ്ദീനും അത്ഭുത വിളക്കും, ഇട്ടിന്റെ ആത്മാവു്, കള്ളിച്ചെല്ലമ്മ, തച്ചോളി അമ്പു, പടയോട്ടം, ആരണ്യകം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ തുടങ്ങിയവ അദ്ദേഹം കലാസംവിധാനം നിർവ്വഹിച്ച അനേകമനേകം ചിത്രങ്ങളില്‍ ചിലതു മാത്രം. ചില തമിഴ്, ഹിന്ദി സിനിമകൾക്കു വേണ്ടിയും കലാസംവിധാനം ചെയ്തിട്ടുണ്ടു്. ‘സൗദാമിനി’ (2003) എന്ന ചിത്രം അവസാനം കലാസംവിധാനം ചെയ്ത സിനിമയിൽപ്പെടുന്നു. എംടിയുടെ നാലുകെട്ടു് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച സീരിയലിന്റെ കലാസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ടു്.
കൊന്നനാട്ട് 1983 ൽ ‘സുറുമയിട്ട കണ്ണുകൾ’ എന്ന ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ടു്.
മലയാളസിനിമയിലെ പഴയ കാലഘട്ടത്തിന്റെ പ്രതിനിധി ആയിരുന്നു കൊന്നനാട്ടു് - ഒരു വലിയ കാലയളവോളം മലയാളസിനിമയുടെ അഭിമാനതാരമായി നിറഞ്ഞു നിന്നിരുന്ന പ്രതിനിധി. അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കനകം ഒരു ചിത്രകാരി ആയിരുന്നു. മക്കൾ ശ്രീകാന്ത്, വിചിത്ര. ഭാര്യയോടും മക്കളോടും അവരുടെ കുടുംബത്തോടുമൊപ്പം ചെന്നൈയില്‍ ആയിരുന്നു താമസം. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്നു് 2013 ജൂൺ 15 നു് തന്റെ എൺപത്തിയെട്ടാമത്തെ വയസ്സിൽ ഈ കലാകാരൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
തയ്യാറാക്കിയതു് - കല്യാണി
References :
ഇന്നലത്തെ താരം- ATV
മാതൃഭൂമി
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Movie |
Year |
Producer |
Director |
Mudiyanaaya Puthran |
1961 |
TK Pareekutty |
Ramu Kariyat |
Thacholi Othenan |
1964 |
TK Pareekutty |
SS Rajan |
Bhargaveenilayam |
1964 |
TK Pareekutty |
A Vincent |
Aadyakiranangal |
1964 |
V Abdulla,P Bhaskaran |
P Bhaskaran |
Murappennu |
1965 |
Sobhana Parameswaran Nair |
A Vincent |
Shyaamala Chechi |
1965 |
R Chella Durai,V Abdulla |
P Bhaskaran |
Raajamalli |
1965 |
RS Prabhu |
RS Prabhu |
Kuppivala |
1965 |
N Krishnan |
SS Rajan |
Thankakkudam |
1965 |
Yoosaf Settu |
SS Rajan |
Pakalkkinaavu |
1966 |
NR Vaidyanadhan |
SS Rajan |
Maanikyakottaram |
1966 |
HH Abdulla Settu |
U Rajagopal |
Chemmeen |
1966 |
Babu Settu |
Ramu Kariyat |
Ramanan |
1967 |
DM Pottekkad |
DM Pottekkad |
Kunjaali Marakkaar |
1967 |
TK Pareekutty |
SS Rajan |
Baalyakaalasakhi |
1967 |
HH Ibrahim |
Sasi Kumar |
Agniputhri |
1967 |
Prem Navas |
M Krishnan Nair |
Nagarame Nandi |
1967 |
Sobhana Parameswaran Nair |
A Vincent |
Anweshichu Kandethiyilla |
1967 |
K Raveendranathan Nair |
P Bhaskaran |
Sheelaavathi |
1967 |
പാച്ചു |
PB Unni |
Iruttinte Aathmaavu |
1967 |
PIM Kasim |
P Bhaskaran |
Mulkkireedam |
1967 |
NN Pisharady |
NN Pisharady |
Pareeksha |
1967 |
N Vasu Menon |
P Bhaskaran |
Khadeeja |
1967 |
Kalaratnam Films |
M Krishnan Nair |
Aval |
1967 |
Muhammad Sarkar |
PMA Azeez |
Ezhu Raathrikal |
1968 |
Babu Settu |
Ramu Kariyat |
Inspector |
1968 |
PIM Kasim |
M Krishnan Nair |
Asuravithu |
1968 |
Madhavankutty |
A Vincent |
Lakshaprabhu |
1968 |
K Raveendranathan Nair |
P Bhaskaran |
Karutha Pournami |
1968 |
NG Menon |
Narayanankutty Vallath |
Vilakkappetta Bandhangal |
1969 |
Kalalaya Films |
MS Mani |
Kaattukurangu |
1969 |
K Raveendranathan Nair |
P Bhaskaran |
Aalmaram |
1969 |
TK Pareekutty |
A Vincent |
Mooladhanam |
1969 |
Mohammad Aazam (Aazam Bhai) |
P Bhaskaran |
Kallichellamma |
1969 |
Sobhana Parameswaran Nair |
P Bhaskaran |
Thurakkaatha Vaathil |
1970 |
A Raghunath |
P Bhaskaran |
Anaadha |
1970 |
PIM Kasim |
JD Thottan |
Abhayam |
1970 |
Sobhana Parameswaran Nair |
Ramu Kariyat |
Priya |
1970 |
NP Abu |
Madhu |
Ambalapraavu |
1970 |
Tharachand Bharjathya |
P Bhaskaran |
Vivaaham Swargathil |
1970 |
PIM Kasim |
JD Thottan |
Kaakkathampuraatti |
1970 |
CJ Baby,PC Ittoop |
P Bhaskaran |
Sthree |
1970 |
Mohammad Aazam (Aazam Bhai) |
P Bhaskaran |
Kurukshethram |
1970 |
BS Ranga |
P Bhaskaran |
Line Bus |
1971 |
CC Baby |
KS Sethumadhavan |
Kalithozhi |
1971 |
DM Pottekkad |
DM Pottekkad |
Raathrivandi |
1971 |
A Raghunath |
Vijayanarayanan |
Jalakanyaka |
1971 |
Kalalaya Films |
MS Mani |
Thapaswini |
1971 |
PIM Kasim |
M Krishnan Nair |
Vilaykku Vaangiya Veena |
1971 |
Suchithra Manjari |
P Bhaskaran |
Poompaatta |
1971 |
VM Sreenivasan |
BK Pottekkad |
Vithukal |
1971 |
Aradhana Movies |
P Bhaskaran |
Karakaanaakkadal |
1971 |
Hari Pothan |
KS Sethumadhavan |
Muthassi |
1971 |
Sargam |
P Bhaskaran |
Moonnupookkal |
1971 |
Sundarlal Nahata,S Saunthappan |
P Bhaskaran |
Eranakulam Junction |
1971 |
A Raghunath |
Vijayanarayanan |
Sindooracheppu |
1971 |
Yusufali Kecheri |
Madhu |
Thettu |
1971 |
CC Baby |
KS Sethumadhavan |
Ummaachu |
1971 |
Tharachand Bharjathya |
P Bhaskaran |
Navavadhu |
1971 |
AL Sreenivasan |
P Bhaskaran |
Gangaasangamam |
1971 |
Paul Kallungal |
JD Thottan,Paul Kallungal |
Vivaahasammanam |
1971 |
Aruna Productions |
JD Thottan |
Devi |
1972 |
MO Joseph |
KS Sethumadhavan |
Manushyabandhangal |
1972 |
Karthika Movies |
Crossbelt Mani |
Snehadeepame Mizhi Thurakku |
1972 |
Sundarlal Nahata,S Saunthappan |
P Bhaskaran |
Pushpaanjali |
1972 |
PV Sathyam,Mohammad Aazam (Aazam Bhai) |
Sasi Kumar |
Puthrakameshti |
1972 |
PS Chetty,P Appu Nair |
Crossbelt Mani |
Anweshanam |
1972 |
Mohammad Aazam (Aazam Bhai) |
Sasi Kumar |
Ananthashayanam |
1972 |
K Suku (K Sukumaran) |
K Suku (K Sukumaran) |
Naadan Premam |
1972 |
N Visweswarayya,PS Gopalakrishnan |
Crossbelt Mani |
Miss Mary |
1972 |
CP Jambulingam |
Jambu |
Nrithasaala |
1972 |
Sobhana Parameswaran Nair |
AB Raj |
Aaradimanninte Janmi |
1972 |
P Bhaskaran |
P Bhaskaran |
Pullimaan |
1972 |
Ponnappan |
EN Balakrishnan |
Maravil Thirivu Sookshikkuka |
1972 |
RS Rajan |
Sasi Kumar |
Manthrakodi |
1972 |
RM Veerappan |
M Krishnan Nair |
Bhadradeepam |
1973 |
T Sathyadevi |
M Krishnan Nair |
Chukku |
1973 |
MO Joseph |
KS Sethumadhavan |
Manassu |
1973 |
HH Abdulla Settu |
Hameed Kakkassery |
Maram |
1973 |
Yusufali Kecheri |
Yusufali Kecheri |
Kaalachakram |
1973 |
A Raghunath |
K Narayanan |
Udayam |
1973 |
Suchithramanjari |
P Bhaskaran |
Manushyaputhran |
1973 |
Kadakkavoor Thankappan |
Baby,Rishi |
Soundarya Pooja |
1973 |
Ajayachithra |
BK Pottekkad |
Nirmaalyam |
1973 |
S Pavamani,MT Vasudevan Nair |
MT Vasudevan Nair |
Veendum Prabhaatham |
1973 |
MP Rao,MRK Moorthy |
P Bhaskaran |
Raakkuyil |
1973 |
P Bhaskaran |
P Vijayan |
Urvasi Bhaarathi |
1973 |
MP Ramachandran |
Thikkurissi Sukumaran Nair |
Bhoomidevi Pushpiniyaayi |
1974 |
PK Kaimal |
T Hariharan |
Chattakkaari |
1974 |
MO Joseph |
KS Sethumadhavan |
Arakkallan Mukkaalkkallan |
1974 |
MP Rao,MRK Moorthy |
P Bhaskaran |
Thacholi Marumakan Chanthu |
1974 |
P Bhaskaran |
P Bhaskaran |
Pathiraavum Pakalvelichavum |
1974 |
Thayyil Kunjikandan |
M Azad |
Vrindaavanam |
1974 |
PT Manuel |
KP Pillai |
Thadavukaar |
1974 U |
V & J Productions |
V Rao |
Chumaduthaangi |
1975 |
Srikanth Productions |
P Bhaskaran |
Makkal |
1975 |
MO Joseph |
KS Sethumadhavan |
Mattoru Seetha |
1975 |
Gopi Menon |
P Bhaskaran |
Alibabayum 41 kallanmaarum |
1975 |
Hari Pothan |
Sasi Kumar |
Aaranyakaandam |
1975 |
RS Prabhu |
Sasi Kumar |
Kottaaram Vilkkaanundu |
1975 |
Jameela,Uma |
K Suku (K Sukumaran) |
Thomasleeha |
1975 |
PA Thomas |
PA Thomas |
Chief Guest |
1975 |
TK Balachandran |
AB Raj |
Chuvanna Sandhyakal |
1975 |
MO Joseph |
KS Sethumadhavan |
Abhimaanam |
1975 |
RS Prabhu |
Sasi Kumar |
Panchami |
1976 |
Hari Pothan |
T Hariharan |
Amrithavaahini |
1976 |
RS Prabhu |
Sasi Kumar |
Abhinandanam |
1976 |
A Raghunath |
IV Sasi |
Missi |
1976 |
MO Joseph |
Thoppil Bhasi |
Swimming Pool |
1976 |
Thayyil Kunjikandan |
Sasi Kumar |
Vazhivilakku |
1976 |
Sundarlal Nahata,S Saunthappan |
P Bhaskaran |
Ajayanum Vijayanum |
1976 |
KNS Jaffer Shah |
Sasi Kumar |
Thulavarsham |
1976 |
Sobhana Parameswaran Nair,Prem Navas |
N Sankaran Nair |
Kaayamkulam Kochunniyude Makan |
1976 |
Thiruppathi Chettiyar |
Sasi Kumar |
Vanadevatha |
1976 |
Yusufali Kecheri |
Yusufali Kecheri |
Appooppan (Charithram Aavarthikkunnilla) |
1976 |
Murukan Movies |
P Bhaskaran |
Nee Ente Lahari |
1976 |
G Kolappan |
PG Vishwambharan |
Priyamvada |
1976 |
TE Vasudevan |
KS Sethumadhavan |
Manassoru Mayil |
1977 |
Dr Balakrishnan |
P Chandrakumar |
Sathyavaan Saavithri |
1977 |
R Devarajan |
PG Vishwambharan |
Sreedevi |
1977 |
PS Nair |
N Sankaran Nair |
Vishukkani |
1977 |
RM Sundaram |
Sasi Kumar |
Sreemad Bhagavadgeetha |
1977 |
P Bhaskaran |
P Bhaskaran |
Rathimanmadhan |
1977 |
MA Rahman,Nazeema Kabeer |
Sasi Kumar |
Yatheem |
1977 |
TE Vasudevan |
M Krishnan Nair |
Sukradasa |
1977 |
Babu Jose |
Anthikkad Mani |
Aparaajitha |
1977 |
RS Prabhu |
Sasi Kumar |
Itha Ivide Vare |
1977 |
Hari Pothan |
IV Sasi |
Sujatha |
1977 |
PV Gangadharan |
T Hariharan |
Harshabaashpam |
1977 |
KH Khan Saheb |
P Gopikumar |
Achaaram Ammini Osharam Omana |
1977 |
Boban Kunchacko |
Adoor Bhasi |
Jagadguru Adisankaran |
1977 |
P Bhaskaran |
P Bhaskaran |
Parivarthanam |
1977 |
NC Menon |
Sasi Kumar |
Sangamam |
1977 |
Sahrudaya Films |
T Hariharan |
Kannappanunni |
1977 |
Boban Kunchacko |
M Kunchacko |
Thacholi Ambu |
1978 |
Jijo Poonnoose,Jose Poonnoose |
Appachan (Navodaya) |
Iniyum Puzhayozhukum |
1978 |
NG John |
IV Sasi |
Vaadakakkoru Hridayam |
1978 |
Hari Pothan |
IV Sasi |
Rathinirvedam |
1978 |
Hari Pothan |
Bharathan |
Vilakkum Velichavum |
1978 |
S Pavamani |
P Bhaskaran |
Adavukal Pathinettu |
1978 |
CV Hariharan,RS Prabhu |
Vijayanand |
Kadathanaattu Maakkam |
1978 |
Appachan (Navodaya) |
Appachan (Navodaya) |
Ashtamudikkaayal |
1978 |
M Hassan,Ambalathara Divakaran |
KP Pillai |
Ee Ganam Marakkumo |
1978 |
Adoor Padmakumar,Adoor Manikantan |
N Sankaran Nair |
Nakshathrangale Kaaval |
1978 |
Hari Pothan |
KS Sethumadhavan |
Kanalkattakal |
1978 |
Thomas Abraham |
AB Raj |
Anubhoothikalude Nimisham |
1978 |
RS Prabhu |
P Chandrakumar |
Avar Jeevikkunnu |
1978 |
R Devarajan |
PG Vishwambharan |
Manoradham |
1978 |
KH Khan Saheb |
P Gopikumar |
Ashokavanam |
1978 |
TE Vasudevan |
M Krishnan Nair |
Bandhanam |
1978 |
VBK Menon |
MT Vasudevan Nair |
Aniyara |
1978 |
MO Joseph |
Bharathan |
Soundaryam |
1978 U |
Muthappan Movies |
KG George |
Kaivazhikal Piriyumbol |
1979 |
P Bhaskaran |
P Gopikumar |
Ankakkuri |
1979 |
CV Hariharan |
Vijayanand |
Maamaankam |
1979 |
Appachan (Navodaya) |
Appachan (Navodaya) |
Alaavudeenum Albuthavilakkum |
1979 |
Hari Pothan |
IV Sasi |
Manasaa Vaacha Karmanaa |
1979 |
PV Gangadharan |
IV Sasi |
Sikharangal |
1979 |
Ravichandran,Sheela |
Sheela |
Aarattu |
1979 |
MP Ramachandran |
IV Sasi |
Vijayam Nammude Senaani |
1979 |
GP Balan |
KG Rajasekharan |
Kathirmandapam |
1979 |
M Hassan,Ambalathara Divakaran |
KP Pillai |
Aavesam |
1979 |
CV Hariharan,RS Prabhu |
Vijayanand |
Devadaasi |
1979 U |
Adoor Padmakumar |
Sasi Kumar |
Shakthi |
1980 |
Murali Kumar,Raghu Kumar,Shamsudheen,Vappootty |
Vijayanand |
Paalaattu Kunjikkannan |
1980 |
Boban Kunchacko |
Boban Kunchacko |
Lorry |
1980 |
Rajamma Hari |
Bharathan |
Manjil Virinja Pookkal |
1980 |
Appachan (Navodaya) |
Fazil |
Theekkadal |
1980 |
Appachan (Navodaya) |
Appachan (Navodaya) |
Aswaradham |
1980 |
S Pavamani |
IV Sasi |
Arangum Aniyarayum |
1980 |
RS Prabhu |
P Chandrakumar |
Valarthumrigangal |
1981 |
KC Joy |
T Hariharan |
Sphodanam |
1981 |
PG Vishwambharan,Babu Xavier,KJ Thomas,K Appu |
PG Vishwambharan |
Poochasanyaasi |
1981 |
Hymavathy Movie Makers |
T Hariharan |
Theekkali |
1981 |
P Stanley |
Sasi Kumar |
Pathiraasooryan |
1981 |
CK Prabhakaran Padiyathu |
KP Pillai |
Sreemaan Sreemathi |
1981 |
Gopi |
T Hariharan |
Rakthasaakshi |
1982 |
TK Balachandran |
P Chandrakumar |
Ente Mohangal Poovaninju |
1982 |
Babu Paul,Baby Paul,Boban Nadakkavil |
Bhadran |
Kakka |
1982 |
Hariharan CV |
PN Sundaram |
Ponmudi |
1982 |
TP Bawa |
N Sankaran Nair |
Ankuram |
1982 |
Adoor Manikantan |
T Hariharan |
Odukkam Thudakkam |
1982 |
MO Joseph |
Malayattoor Ramakrishnan |
Padayottam |
1982 |
Appachan (Navodaya) |
Jijo Poonnoose |
Kurukkante Kalyaanam |
1982 |
Mrs Rasheeda Rasheed |
Sathyan Anthikkad |
Beedikkunjamma |
1982 |
Ashok Hari Pothan,Azad Hari Pothan |
KG Rajasekharan |
Mylaanchi |
1982 |
TE Vasudevan |
M Krishnan Nair |
Theeram Thedunna Thira |
1982 |
Boban Kunchacko |
A Vincent |
Idavela |
1982 |
Sreyas Films |
M Mohan |
Chaaram |
1983 |
PA Bakker,CH Khalid |
PA Bakker |
Changaatham |
1983 |
Eeraali |
Bhadran |
Eettillam |
1983 |
HM Muhammad Illyas,G Kaladharan Nair,Abdul Salam |
Fazil |
Surumayitta Kannukal |
1983 |
K Sreedharan,K Manoharan |
S Konnanattu |
Mandanmaar Londonil |
1983 |
PH Rasheed |
Sathyan Anthikkad |
Maniyara |
1983 |
TE Vasudevan |
M Krishnan Nair |
Unni Vanna Divasam |
1984 |
KG Mohan |
Rajan Balakrishnan |
Aayiram Abhilaashangal |
1984 |
KH Khan Saheb |
Soman Ambat |
Manithaali |
1984 |
TE Vasudevan |
M Krishnan Nair |
Sreekrishnapparunthu |
1984 |
Mani Malliyath |
A Vincent |
Kalkki |
1984 |
N Sankaran Nair |
N Sankaran Nair |
Kaathodu Kaathoram |
1985 |
GP Vijayakumar |
Bharathan |
Aazhi |
1985 |
Boban Kunchacko |
Boban Kunchacko |
Vellam |
1985 |
Devan |
T Hariharan |
Panchaagni |
1986 |
GP Vijayakumar,Panthalam Gopinath |
T Hariharan |
Oru Yuga Sandhya |
1986 |
PKR Pillai |
Madhu |
Nakhakshathangal |
1986 |
Gayathri & Parvathy |
T Hariharan |
Kochuthemmaadi |
1986 |
Sobhana Parameswaran Nair |
A Vincent |
Amritham Gamaya |
1987 |
PKR Pillai |
T Hariharan |
Rithubedam |
1987 |
Augustine Elanjippalli |
Prathap Pothen |
Aaranyakam |
1988 |
B Sasikumar |
T Hariharan |
Dhwani |
1988 |
Mac Ali |
AT Abu |
Oru Saayahnathinte Swapnam |
1989 |
Augustine Elanjippalli |
Bharathan |
Mukham |
1990 |
Anupama Mohan |
M Mohan |
Aakaashakottayile Sulthaan |
1991 |
KT Kunjumon |
Jayaraj |
Saudaamini |
2003 |
S Sundararajan |
P Gopikumar |