C Elias
മെരിലാന്റ് സ്റ്റുഡിയോയിൽ 1956 - ൽ കലാവിഭാഗത്തിൽ ഒരു സഹായിയായിട്ടാണു് ശ്രീ. ഏലിയാസ് (തിരുവല്ല ബേബി) സിനിമയുമായി ബന്ധപ്പെട്ടതു്. 'പാടാത്ത പൈങ്കിളി' മുതൽ 'കളിയോടം' വരെയുള്ള എല്ലാ മെരിലാന്റ് ചിത്രങ്ങളിലും കലാസംവിധാനത്തിൽ ഒരു സഹായിയായി ബേബി പ്രവർത്തിച്ചിട്ടുണ്ടു്. തിരുവല്ല പഴയവീട്ടിൽ ശ്രീ. ചെറിയാന്റേയും ശ്രീമതി. അച്ചാമ്മയുടേയും പുത്രനാണു്. 1936 ജൂൺ 16-നാണു് ജനനം, എസ്.എസ്.എൽ.സി പാസ്സായിട്ടുണ്ടു്. തടിയൂർ കലതികാട്ടിൽ ശ്രീമതി തങ്കമ്മയെയാണു് വിവാഹം കഴിച്ചിരിക്കുന്നതു്. കുട്ടികളില്ല. സിനിമ പബ്ലിസിറ്റി (പോസ്റ്റർ മുതലായവ) തയ്യാറാക്കുന്നതിലും ശ്രീ ബേബി വിദഗ്ദ്ധനാണു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0