Unni Shivapal
Actors
|
Year of First Movie | 2004 |
Year of Last Movie | 2017 |
Movies Acted In | 5 |
Released Movies | 5 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Kaladharan |
Favorite Producer | Mani C Kappan |
Number of Years in the Field | 14 |
കഥകളി അചാര്യനായിരുന്ന ശിവപാലൻ മാസ്റ്ററുടെയും കാർത്യായനിയുടെയും മകനായി ജനിച്ചു. കണ്ണൂരിനടുത്ത് പയ്യന്നൂർ സ്വദേശി. സിനിമയോടുള്ള ആഭിമുഖ്യം മൂലം പയ്യന്നൂരിൽ വീഡിയോ ലൈബ്രറി തുടങ്ങി. പിന്നീട് തിരുവനന്തപുരത്ത് സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. സംവിധായകൻ അശോക് ആർ. നാഥും മറ്റുമായി ചേർന്ന് ഒരു മഞ്ഞുകാലത്തിൻറെ ഓർമക്ക് എന്ന ടെലിഫിലിം നിർമിച്ചു. ദൂരദർശൻ ഈ ടെലിഫിലിം സംപ്രേഷണം ചെയ്തു. ആദം അയൂബ് സംവിധാനം ചെയ്ത ഒരു ബീപാത്തുവിൻറെ ഹജ്ജ് എന്ന ടെലിഫിലിമിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ചു. പന്നീട് ടച്ച് സ്ക്രീൻ ഇൻഫർമേഷൻ ബിസിനസുമായി എറണാകുളത്ത് വേരുറപ്പിച്ചു.ഏഷ്യാനെറ്റിൽ ചലച്ചിത്ര നടി അഭിരാമിക്കൊപ്പം പെപ്സി ടോപ് ടെൻ എന്ന പരിപാടി അവതരിപ്പിച്ച് ഉണ്ണി മിനിസ്ക്രീൻ പ്രേക്ഷർക്ക് സുപരിചിതനായി.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സമൂഹം എന്ന ചിത്രത്തിലൂടെ സിനിമയിൽ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിൾ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. കേരളത്തിലെ തീയേറ്ററുകളെ ഇളക്കിമറിച്ച ഈ ചിത്രത്തിന്റെ വേറിട്ട പ്രചാരണ തന്ത്രങ്ങൾ ഉണ്ണിയുടേതായിരുന്നു. തുടർന്ന് ഏതാനും ചിത്രങ്ങളിലും അഭിനയിച്ചു. പിന്നീട് ചലച്ചിത്ര വിതരണ രംഗത്തേക്ക് കടന്ന ഉണ്ണി, ജയരാജ് സംവിധാനം ചെയ്ത് മകൾക്ക് എന്ന ചിത്രവും വിനോദ് വിജയൻ സംവിധാനം ചെയ്ത ക്വട്ടേഷൻ എന്ന ചിത്രവും വിതരണം ചെയ്തു. സിന്ധുഭൈരവി പ്രൊഡക്ഷൻ പേരിൽ എന്ന നിർമ്മാണ കമ്പനിയും തുടങ്ങി. ഇപ്പോൾ ബ്രിട്ടനിൽ.
Reference: wikipedia
വിവരങ്ങള്‍ ശേഖരിച്ചത്/എഴുതിയത്: വിജയകുമാര്‍.പി.പി
Available Movies : 5
Available Web Series : 0
Available Short Movies : 0