Unda Pakru (Ajayakumar)
Actors
ഉണ്ടപക്രു എന്നറിയപ്പെടൂന്ന അജയ് കുമാർ മലയാള ചലച്ചിത്രങ്ങളിലെ ഒരു ഹാസ്യ നടനാണ്. എറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് ബുക്കിലെ റെക്കോർഡ് തന്റെ പേരിൽ അജയ് കുമാറിനുണ്ട്. ഈ റെക്കോര്‍ഡ് ലഭിച്ചതിനു ശേഷം 'ഗിന്നസ് പക്രു' എന്നൊരു പേര് കൂടി അജയകുമാറിന് ലഭിച്ചു.. പക്രുവിന്റെ വീട് കോട്ടയം ജില്ലയിലാണ് . ഒരു മിമിക്രി കലാകാരനായി കലാ ജീവിതം തുടങ്ങിയ പക്രു പിന്നീട് സിനിമയിലേക്ക് കടന്നു വന്നു. പക്രുവിന്റെ ആദ്യ ചിത്രം 1984ല്‍ ഇറങ്ങിയ അമ്പിളിഅമ്മാവന് എന്ന കുട്ടികളുടെ ചിത്രമാണ്. വിനയന് സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തില്‍ പക്രു നായക തുല്യമായ ഒരു കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്. ഈ ചിത്രം തമിഴില്‍ പുനര്‍നിര്‍മിച്ചപ്പോള്‍ അതിലും പക്രു തന്നെ ആയിരുന്നു തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. അങ്ങനെ തമിഴില്‍ അരങ്ങേറ്റം കുറിച്ച പക്രു പിന്നീട് ഡിഷും എന്നൊരു തമിഴ് ചിത്രത്തില്‍ കൂടി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സര്‍കാരിന്റെ അവാര്‍ഡ് ലഭിച്ചു.. ഗിന്നസ് ബുക്കില്‍ 167- ത്തെ പേജില്‍ പക്രുവിനെ കുറിച്ച് എഴുതിയിട്ടുണ്ട്.. ഇത് കൂടാതെ കേരള സര്‍കാരിന്റെ അവാര്‍ഡ് കൂടി പക്രുവിനെ തേടി എത്തി...
ADDRESS
AJAYAKUMAR R (UNDAPAKRU)
CINE ARTISTE
AKSHAYA HOUSE
SH MOUNT P.O.
KOTTAYAM
വിവരങ്ങള്‍ ശേഖരിച്ചത്/എഴുതിയത് - വിജയകുമാര്‍.പി.പി.
References
Available Movies : 0
Available Web Series : 0
Available Short Movies : 0