Pragit Ponniam
Actors
Areas of Contributions :
Actors
|
Year of First Movie | 2010 |
Year of Last Movie | 2015 |
Movies Acted In | 3 |
Released Movies | 2 |
Unreleased Movies | 1 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | R Sukumaran |
Favorite Producer | AV Anoop |
Number of Years in the Field | 6 |
കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയായ പ്രജിത്ത് അഭിനയത്തിലും സംഗീതത്തിലും മോണോആക്റ്റ് തുടങ്ങിയ മറ്റു കലകളിലുമൊക്കെ തന്റെ കഴിവുതെളിയിച്ചിട്ടുള്ള ഒരു കലാകാരനാണു്. അച്ഛൻ ശ്രീ പുരുഷോത്തമൻ, അമ്മ ശ്രീമതി ചന്ദ്രമതി. തലശ്ശേരിയിലെ സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്ക്കൂളിലും, അതിനു ശേഷം ബ്രണ്ണൻ കോളജിലും ആയിരുന്നു പ്രജിത്തിന്റെ വിദ്യാഭ്യാസം. സ്കൂൾ - കോളജ് തലങ്ങളിൽ പഠിക്കുമ്പോൾ തന്നെ ഡ്രാമകളിലും,സംഗീത പരിപാടികളിലും മറ്റു് കലാപരിപാടികളിലും സജീവമായി പങ്കെടുക്കുമായിരുന്നു. 2010 ൽ ശ്രീ ആർ സുകുമാരൻ സംവിധാനം ചെയ്ത ‘യുഗപുരുഷൻ’ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിക്കുവാനുള്ള അവസരം ലഭിച്ചു. മമ്മൂട്ടി,തലൈവാസൽ വിജയ്, നവ്യാ നായർ തുടങ്ങിയവരായിരുന്നു ആ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടതു്. പിന്നീടു് സഹദേവൻ അയ്യക്കാടിന്റെ സംവിധാനത്തിലുള്ള ‘ഹലോ ഇന്നു് ഒന്നാം തീയ്യതിയാ’ എന്ന ചിത്രത്തിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. 2012 ൽ മഹാഭാരതകഥയെ അടിസ്ഥാനമാക്കി ശ്രീ വി പി രാമചന്ദ്രൻ സംവിധാനം ചെയ്ത
‘ഭാരത രഥം’ എന്ന ക്ളാസ്സിക്കൽ ഡ്രാമയിലും അഭിനയിക്കുവാനുള്ള ഭാഗ്യം ലഭിച്ചു ഇദ്ദേഹത്തിനു്. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ ‘രമേശൻ അവധിയിലാണു്’, ‘മനോരഥം’ എന്നിവയാണു്. കേരള സ്റ്റേറ്റ് ഹൗസിങ്ങ് ബോർഡിൽ ഉദ്യോഗസ്ഥനായ ഈ കലാകാരൻ അമിതാബ് ബച്ചൻ,കമൽ ഹാസൻ,മമ്മൂട്ടി,മോഹൻലാൽ, ഷാരുക് ഖാൻ തുടങ്ങിയ പ്രശസ്ത വ്യക്തിത്വങ്ങളുടെയൊക്കെ ആരാധകനാണു്. മലയാളസിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ ആഗ്രഹമുള്ള പ്രജിത്ത് ജോലിയോടൊപ്പം തന്റെ കലാജീവിതവും സജീവമായി മുന്നോട്ടു കൊണ്ടുപോകുവാൻ ആഗ്രഹിക്കുന്നു.
Available Movies : 3
Available Web Series : 0
Available Short Movies : 0