PK Gopalan Gurukkal
കളരിപ്പയറ്റിലും മര്‍മ്മ ചികിത്സയിലും പ്രത്യേകം പരിശീലനം നേടിയിട്ടുണ്ട്. പയറ്റു രംഗങ്ങളുള്ള പല മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഗുസ്തി, ബോക്സിംഗ്, ജൂഡോ മുതലായ കായിക വിദ്യകളും വശമുള്ള ഗോപാലന് ഗുരുക്കള്‍ നെല്ലിക്കോട് സ്വദേശിയാണ്. 1933 നവംബര്‍ 15 നു നെല്ലിക്കോട് പാറക്കണ്ടി വീട്ടില്‍ കേളുക്കുട്ടിയുടെയും മാളുക്കുട്ടിയമ്മയുടെയും പുത്രനായി ജനിച്ചു. എസ്. എസ്. എല്‍. സി വരെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 1964 -ലാണ് മലയാള ചലച്ചിത്ര രംഗത്ത് വന്നത്. മദിരാശിയില്‍ ഒരു മര്‍മ്മ ചികിത്സാ കേന്ദ്രം നടത്തിയിരുന്നു. ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജേക്കബ് ജോണ്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0