Nagavally RS Kurup
Actors
നടനും നാടകകൃത്തും നോവലിസ്റ്റും കഥാകാരനുമായ നാഗവള്ളി കുട്ടനാട്ടിൽ 1917 മേയ് 25-നു ജനിച്ചു. അച്ഛൻ രാമക്കുറുപ്പ്, അമ്മ കുട്ടിയമ്മ. ബി.ഏ.യും ബി.ടി.യും പാസ്സായിട്ടുണ്ടു്. ആലപ്പുഴ എസ്.ഡി.വി ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്നിട്ടുണ്ടു്. പിന്നീട് തിരുവനന്തപുരം റേഡിയോനിലയത്തിൽ പ്രൊഡ്യൂസറായി ജോലിനോക്കിയിട്ടുണ്ടു്. ശ്രീമതി. രാജമ്മയാണു് ഭാര്യ. രണ്ടു പുത്രന്മാരും രണ്ടു പുത്രികളുമുണ്ടു്. നാടകങ്ങളും, നോവലുകളും, ലേഖനസമാഹാരങ്ങളുമായി 27ൽ പരം പുസ്തകങ്ങളുടെ കർത്താവാണു്. അനേകം ചിത്രങ്ങൾക്കുവേണ്ടി തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ടു്. പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടു്. ‘ശശിധരൻ’ ആണു് ശ്രീ. കുറുപ്പ് അഭിനയിച്ച ആദ്യചിത്രം. സംഭാഷണം രചിച്ച ആദ്യചിത്രം ‘ചന്ദ്രിക’. അഭിനയിച്ച മറ്റുചിത്രങ്ങൾ ‘ചന്ദ്രിക‘, ‘ന്യൂസ്പേപ്പർ ബോയ്’.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 4
Movie |
Year |
Producer |
Director |
Sthree |
1950 |
K Parameswaran Pillai |
R Velappan Nair |
Chandrika |
1950 |
KMK Menon |
VS Raghavan |
Sasidharan |
1950 |
Swami Narayanan |
T Janaki Ram |
Newspaper Boy |
1955 |
N Subramanian |
P Ramadas |
Available Web Series : 0
Available Short Movies : 0