NN Pillai
Actors
1918 ൽ വൈക്കത്തു ജനിച്ചു. പെരുന്ന എൻ എസ് എസ് ഹൈസ്ക്കൂളിൽ നിന്നും മെട്രിക്കുലേഷൻ പാസ്സായി. കോട്ടയം സി എം എസ് കോളേജിൽ ഇന്ററിനു പഠിച്ചു. പിന്നീട് മലയായിലേയ്ക്കു പോയി. നേതാജിയുടെ ഐ എൻ ഐ യിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. 1946 ൽ തിരിച്ചു വന്നു.വിവാഹിതനായി.ഭാര്യ ചിന്നമ്മ. വീണ്ടും മലയായിൽ പോയി ഒരു എസ്റ്റേറ്റ് ഉദ്യോഗസ്ഥൻ ആയി.1953 ൽ മടങ്ങി വന്നു.വിശ്വ കേരള കലാസമിതി സ്ഥാപിച്ചു..ഇദ്ദേഹം മലയാളത്തിലെ ഒന്നാംകിട നാടകകൃത്തുക്കളിൽ ഒരാളായിരുന്നു. തന്റെ സ്വന്തം ഭാര്യയും സഹോദരിയും മക്കളും ചേർന്ന് നടത്തിയ വിശ്വകേരള കലാസമിതിയ്ക്കു വേണ്ടി അനേകം നാടകങ്ങൾ രചിച്ചിട്ടുണ്ട്.ഇവ മിക്കതും കേരളത്തിലങ്ങോളമിങ്ങോളം വളരെയധികം തവണ അവതരിപ്പിച്ചിട്ടുണ്ട്.1969 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയിട്ടുണ്ട്. പോർട്ടർ കുഞ്ഞാലി, ക്രോസ് ബെൽറ്റ് എന്നീ ചിത്രങ്ങളുടെ കഥയും സംഭാഷണവും ശ്രീ. പിള്ളയുടേതാണ്
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 5
Available Web Series : 0
Available Short Movies : 0