KPAC Krishnakumari
Actors
Areas of Contributions :
Actors
|
Year of First Movie | 1960 |
Year of Last Movie | 1975 |
Movies Acted In | 2 |
Released Movies | 2 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Thoppil Bhasi |
Favorite Producer | SK Nair |
Number of Years in the Field | 16 |
കെ പി എ സി കൃഷ്ണകുമാരി എന്നു് അറിയപ്പെട്ടിരുന്ന കോന്നി താഴം കിഴക്കേ കൈപ്പകത്തു് വീട്ടിലെ ഈ കലാകാരി കെ പി എ സിയുടെ ആദ്യകാല നായികനടികളിൽ പ്രസിദ്ധയായിരുന്നു. ഏതാണ്ടു് 25 വർഷത്തോളം കെ പി എ സിയിലെ സജീവസാന്നിദ്ധ്യം. നാടകാഭിനയം കൂടാതെ മുച്ചീട്ടുകളിക്കാരന്റെ മകൾ, ഉമ്മ തുടങ്ങി ഏതാനും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടു്. 1978 ൽ സംസ്ഥാനസർക്കാരിന്റെ മികച്ച പ്രൊഫഷണൽ നാടകനടിക്കുള്ള അവാർഡു് ലഭിച്ചു. ‘സഹസ്രയോഗം’ എന്ന നാടകത്തിലെ അഭിനയത്തിനാണു് അവാർഡു് ലഭിച്ചതു്. കൂടാതെ, നാടകരംഗത്തു് നിരവധി തവണ മികച്ച സഹനടിക്കുള്ള അവാർഡിനും അർഹയായിട്ടുണ്ടു്. അഭിനയരംഗത്തെ സംഭാവനയ്ക്കു് മറ്റനേകം പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ടു് ഈ കഴിവുറ്റ കലാകാരി.
അഭിനയരംഗത്തു് ഏതാണ്ടു് കാൽനൂറ്റാണ്ടുകാലത്തോളം ഏറെ ശോഭിച്ചിരുന്ന കെ പി എ സി കൃഷ്ണകുമാരി 2015 ജൂൺ 28നു് ഹൃദ്രോഗസംബന്ധമായ അസുഖത്താൽ തന്റെ 65 മത്തെ വയസ്സിൽ നിര്യാതയായി.
മക്കൾ - അവിനാശ് ആർ നായർ,അരവിന്ദ് ആർ നായർ.
തയ്യാറാക്കിയതു് - കല്യാണി
References :
Various internet portals
Available Movies : 2
Available Web Series : 0
Available Short Movies : 0