Chemancheri Narayanan Nair
Actors
Areas of Contributions :
Actors
|
Year of First Movie | 1971 |
Year of Last Movie | 2013 |
Movies Acted In | 8 |
Released Movies | 8 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Sathyan Anthikkad |
Favorite Producer | PV Gangadharan |
Number of Years in the Field | 43 |
മൊകേരി രാവുണ്ണി നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1935 ല്‍ കൊയിലാണ്ടിയിലെ മുചുകുന്നില്‍ ജനനം. എടക്കുളം വിദ്യാതരംഗിണി എലിമെന്ററി സ്കൂളിലായിരുന്നു പഠനം. കടുത്ത ദാരിദ്ര്യം കാരണം ഏഴാം ക്ലാസ്സില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്നു.അതിനു ശേഷം സംഗീതാദ്ധ്യാപകനായിരുന്ന ഒതയോത്ത് കുട്ടിരാമന് ആശാന്റെ കീഴില്‍ കലാപഠനം നടത്തി.
1946 ല്‍ പതിനാലാം വയസ്സില്‍ സത്യവാന് സാവിത്രി എന്ന നൃത്തസംഗീത നാടകത്തില്‍ സാവിത്രിയുടെ വേഷം അവതരിപ്പിച്ചാണു് നാടകരംഗത്തേക്ക് ചുവടുവെച്ചത്. സ്ത്രീകൾ പൊതുവേ അഭിനയത്തിൽ താല്പര്യം കാണിക്കാതിരുന്ന അക്കാലത്ത് ശ്രീ നാരായണൻ നായർ, ബാലന് കെ നായരുടെ ബ്രദേഴ്സ് ഡ്രാമാറ്റിക് അസോസിയേഷന്റെ കുറ്റവാളി ആരു് എന്ന നാടകത്തിലും സ്ത്രീ വേഷമണിഞ്ഞു. 1971ല്‍ പ്രൊഫഷണല്‍ നാടകരംഗത്തേക്ക് ചുവടു വെച്ചു. കോഴിക്കോട് സംഗമം തിയ്യേറ്റേഴ്സിന്റെ ബാനറില്‍ 'സൃഷ്ടി' എന്ന നാടകത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു . തുടര്‍ന്ന് മുന്നൂറിലധികം നാടകങ്ങളില്‍ അഭിനയിച്ചു . തകഴിയുടെ ചെമ്മീന്‍ എന്ന നോവലിന്റെ നാടകാവിഷ്കാരം വന്നപ്പോള്‍ അത് സംവിധാനം ചെയ്തതു് നാരായണന് നായര്‍ ആയിരുന്നു
യു എ ഖാദറിന്റെ കൃതിയെ ആസ്പദമാക്കി എം കെ രവിവര്‍മ്മ രചിച്ച 'ഒരു പിടി വറ്റ് ' എന്ന നാടകത്തിലെ കേളുക്കുറുപ്പ് എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചതിനു് , 1997 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. 1998 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ സി.ജി. പരമേശ്വന് പിള്ള സ്മാരക അവാര്‍ഡ്, 2001ല്‍ 'കിം കരണീയം' എന്ന നാടകത്തിലൂടെ നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 2003ല്‍ കായലാട്ടു രവീന്ദ്രന് സ്മാരക പുരസ്കാരം, 2004ല്‍ ഗുരു പൂജ പുരസ്കാരം തുടങ്ങിയവ ലഭിച്ചു.
1963ല്‍ 'കടലമ്മ' എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച്, ആമിന ടെയ്ലേഴ്സ്, അമ്മക്കിളിക്കൂട്, ബാലേട്ടന്, മിഴി രണ്ടിലും,തൂവല്‍ കൊട്ടാരം, നടന് തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ അഭിനിയിച്ചു. ഒട്ടേറെ ടി.വി. സീരിയലുകളിലും അഭിനയിച്ചു.
ഭാര്യ - ദേവി. മക്കള്‍ ലത, പരേതനായ ജയപ്രകാശ്, കവി വി.ടി. ജയദേവന്, സജീവന്. ശ്രീ ചേമഞ്ചേരി നാരായണൻ നായർ 25-08-2014 ൽ നിര്യാതനായി.
തയ്യാറാക്കിയതു് - ബാലമുരളി
റഫറന്‍സ് :
മാധ്യമം, മാതൃഭൂമി ദിനപത്രം
വിക്കിപീഡിയ
Available Movies : 8
Available Web Series : 0
Available Short Movies : 0