CG Gopinath
|
Year of First Movie | 1962 |
Year of Last Movie | 1970 |
Movies Acted In | 2 |
Released Movies | 2 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | MS Mani |
Favorite Producer | TE Vasudevan |
Number of Years in the Field | 9 |
നടനും നാടകകൃത്തുമാണ് ഗോപിനാഥ്. 1928 സെപ്തംബര്‍ 22 നു ശ്രീമതി കുഞ്ഞിപ്പിള്ളയമ്മയുടെയും ശ്രീ. നാരായണക്കുറുപ്പിന്റെയും പുത്രനായി ജനിച്ചു. ശാസ്ത്രി പരീക്ഷ പാസ്സായിട്ടുണ്ട്. കെ. പി. എ. സി. യുടെ ആരംഭകാലം മുതല്‍ ആ സമിതിയിലെ അംഗവും വളരെക്കാലം സെക്രട്ടറിയുമായിരുന്നു. കായംകുളം പീപ്പിള്‍സ് തീയറ്റേഴ്സിന്റെ സ്ഥാപകനുമാണ്. സമിതിക്കുവേണ്ടി നാടകങ്ങള്‍ എഴുതിയിരുന്നതും സംവിധാനം ചെയ്തിരുന്നതും, മുഖ്യ ഭാഗങ്ങള്‍ അഭിനയിച്ചിരുന്നതും ഇദ്ദേഹമാണ്. ഗോപിനാഥിന്റെ കുരുതിക്കളം എന്ന നാടകം ചലച്ചിത്രമാക്കിയിട്ടുണ്ട്. ചിത്രത്തിനു വേണ്ടി സംഭാഷണം രചിച്ചതും മറ്റാരുമല്ല. ശ്രീമതി പാറുക്കുട്ടിയമ്മയാണ് ഭാര്യ. പുതിയ ആകാശം പുതിയ ഭൂമി എന്ന ചിത്രത്തില്‍ ഗോപിനാഥ് അഭിനയിച്ചിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജേക്കബ് ജോണ്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 2
Available Web Series : 0
Available Short Movies : 0