പാട്ടുകാരി, നാടകനടി, സിനിമാഅഭിനേത്രി, ഡബ്ബിംഗു് ആര്ട്ടിസ്റ്റു്.
കുട്ടികളെ നോക്കാന്‍ ആളില്ലാതെ വന്നപ്പോള്‍, മകളെ വളര്‍ത്താന്‍ വേണ്ടി ജോലി രാജിവെച്ചു് നാട്ടിലേക്കു പോന്ന, ഒരു പട്ടാളക്കാരന്റെ മകള്‍ . കൊച്ചിയിലായിരുന്നു ബാല്യകാലം.
ചേട്ടന്റെയും അനിയന്റെയും പെണ്മക്കളുടെ മക്കളാണു് അമ്മിണിയുടെ അപ്പനും കെ. ജെ. യേശുദാസിന്റെ അപ്പനും . രണ്ടാം ക്ലാസ്സു് മുതല്‍ യേശുദാസിന്റെ ഒപ്പം സെന്റു് സബാസ്റ്റന്‍ സ്കൂളിലാണു് പ്രാധമിക വിദ്യാഭാസം. മുതിര്‍ന്ന ക്ലാസ്സിലെത്തിയപ്പോള്‍ കോണ്‍വെന്റിലേക്കു് പഠനം മാറി. ആ കാലത്തു്, വണക്കമാസ്സക്കടശ്ശിയ്നു് എല്ലാ വര്‍ഷവും കച്ചേരിയും മറ്റും നാട്ടില്‍ ഉണ്ടാകുമായിരുന്നു. കുഞ്ഞുകുഞ്ഞു ഭാഗവതര്‍ , പാപ്പുക്കുട്ടി ഭാഗവതര്‍ , ഇരിഞ്ഞാലക്കുട അഗസ്റ്റിന് ഭാഗവതര്‍ , പയസ്സു് ഭാഗവതര്‍ , ശ്രീധരന് ഭാഗവതര്‍ എന്നിവര്‍ പങ്കെടുക്കാന്‍ എത്തുമായിരുന്നു. അച്ചന്കാര്ന്നവര് അന്നു് നിര്‍ദ്ദേശിച്ചതു് പ്രകാരം, യേശുദാസിനോടൊപ്പം ശ്രീധരന് ഭാഗവതര്ക്കു് ദക്ഷിണ നല്കിയാണു് ആദ്യമായി അമ്മിണി സംഗീതം പഠിക്കുവാന്‍ തുടങ്ങുന്നതു്.
നല്ലതങ്ക സിനിമ ഇറങ്ങിയ കാലം. കൊച്ചി ചുള്ളിക്കല്‍ പള്ളിയില്‍ മാത്യൂപോതകത്തില് ഫാദര്‍ ആണു് ഇവര്‍ക്കു് ലന്തപ്പറമ്പില്‍ നിന്നു് കലാരംഗത്തേക്കുള്ള വഴി തെളിയിച്ചു് കൊടുത്തതു്. അന്നത്തെ സമൂഹത്തിലെ സാഹചര്യത്തില്‍ ഉയര്‍ച്ചകളിലേക്കുള്ള വഴി പെണ്ണുങ്ങള്‍ക്കു് തടസ്സങ്ങളായിരുന്നു. പോരാത്തതിനു് ദാരിദ്ര്യവും.
പാട്ടുകാരിയും അഭിനേത്രിയുമായി 'ജീവിതമത്സരം' എന്ന നാടകത്തില്‍ 13 വയസ്സുള്ളപ്പോള്‍ പ്രവേശിച്ചു. കാളിദാസകലാകേന്ദ്രത്തിലെ ഓ. മാധവനും, കെ.പി.ഏ.സിയിലെ പോറ്റിസാറും കൂടി 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ' യിലെ പാട്ടുകള്‍ പഠിപ്പിച്ചു്, സ്റ്റേജില്‍ പാടി അഭിനയിപ്പിച്ചു. അതിനു ശേഷം ചങ്ങനാശ്ശേരി ഗീതയുടെ 'നാടുണരുന്നു' എന്ന നാടകത്തില്‍ അഭിനയിച്ചതോടു് കൂടി കെ.പി.ഏ.സി വിട്ടു.
ബഹദൂറിന്റെ 'ബല്ലാത്തപഹയന്‍ ' നാടകത്തിലഭിനയിക്കാന്‍ പോയവഴിയാണു് , ബഹദൂറിന്റെ റെക്കമന്റേഷനില്‍ , 'കണ്ടംബെച്ചകോട്ടു് ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ സേലത്തേക്കു് പോകുന്നതു്. ബഹദൂറിന്റെ ജോടിയായി സിനിമയില്‍ വേഷമിട്ടു. 'ആട്ടേപോട്ടേ ഇരിക്കട്ടെ ലൈലേ' എന്ന പാട്ടു് രംഗത്തില്‍ അമ്മിണിയുണ്ടു്. അതിനു ശേഷം ഉദയാസ്റ്റുഡിയോയുടെ 'ഉണ്ണിയാര്‍ച്ച' യില്‍ എസ്സു്. പി. പിള്ളയുടെ മകള്‍ ഇക്കിളിപ്പെണ്ണായി വേഷമിട്ടു. ശരീരം തടിവെച്ചപ്പോള്‍ അഭിനയരംഗത്തു് നിന്നു മാറി. കുഞ്ചാക്കോയുടെ ശിക്ഷണത്തില്‍ ഡബ്ബിംഗു് ആര്‍ട്ടിസ്റ്റായി. അന്യഭാഷാ നടികള്ക്കു് ശബ്ധം നല്കി. 'തിലോത്തമ' യുടെ ഡബ്ബിംഗു് ആണു് തുടക്കം.
വിവാഹം : ആദ്യം അഭിനയിച്ച നാടകത്തിന്റെ പേരു് പോല ഒരു ജീവിത മത്സരം തന്നെയായിരുന്നു ഇവരുടെ വിവാഹ ജീവിതം. പന്ത്രണ്ടു് വര്‍ഷം കാത്തിരുന്നു്, വളരെ അധികം പ്രതിസന്ധികള്‍ തരണം ചെയ്തു്, കൊച്ചുംനാള് മുതല്‍ സ്നേഹിച്ച ജോണ്ക്രൂസ്സുമായി നടന്ന പ്രണയവിവാഹം അധികം നാള് നീണ്ടു നിന്നില്ല.
അഭിനയിച്ച സിനിമകള്‍ :
കണ്ടം ബെച്ച കോട്ടു്, ഉണ്ണിയാര്‍ച്ച, തോക്കുകള്‍ കഥ പറയുന്നു, അടിമകള്‍ , വാഴു്വേമായം, ഭാര്യമാര്‍ സൂക്ഷിക്കുക, ഇവര്‍ , അഞ്ചു സുന്ദരികള്‍ .
ശബ്ദം നല്കിയതു് :
കൂടുതലും ശാരദയ്ക്കു് ആണു് ശബ്ദം നല്കിയതു് . ശാരദ അഭിനയിച്ച ഉദയാ സ്റ്റുഡിയോയുടെ പടങ്ങളില്‍ , മൂന്നാലെണ്ണം ഒഴികെ, മറ്റെല്ലാം ചെയ്തതു് കൊച്ചിന് അമ്മിണി തന്നെ. എന്നിരുന്നാലും, പില്ക്കാലത്തു്, ദൂരദര്ശ്ശനില് ശാരദയുടെ ഒരു ഇന്റര്‍വ്യൂവില്‍, ശാരദയ്ക്കു് ശബ്ദം നല്കിയ ഇവരുടെ പേരോര്‍ത്തെടുക്കാന്‍ ശാരദയ്ക്കു് സാധിച്ചില്ലത്രേ. ആലപ്പുഴയിലെ 'ഒരാള്‍ ' എന്നല്ലാതെ.
Courtesy: Amritha TV,"Innalathe Thaaram"
Prepared by madhavabhadran