Raga Notes
Arohana | S R1 G2 M1 P D1 N2 S (C Db Eb F G Ab Bb C)
|
Avarohana | S N2 D1 P M1 G2 R1 S (C Bb Ab G F Eb Db C)
|
Chords | Cm (C-Eb-G), Db (Db-F-Ab), Eb (Eb-G-Bb), Fm (F-Ab-C), Cm (C-Eb-G), Ab (Ab-C-Eb), Bbm (Bb-Db-F) |
Chords Illustration
Audio Raga Demonstration
Listen to Thodi on keyboard by clicking on the player
Demonstration of Chords for Thodi
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Minor | C-C-Minor
Db | Db-Minor | Db-Db-Minor
Eb | Eb-Major | Eb-Eb-Major
F | F-Minor | F-F-Minor
G | C-Minor | G-C-Minor
Ab | Ab-Major | Ab-Ab-Major
Bb | Bb-Minor | Bb-Bb-Minor
|
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിധപമഗരിസ
8-മതു് മേളരാഗമാണു് തോഡി അധവാ ഹനുമത്തോടി. സമ്പൂര്ണ്ണരാഗം. ഷഡ്ജം, ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധേവതം, കൈശികിനിഷാദം എന്നിവയാണു് സ്വരങ്ങള്‍. അസമ്പൂര്ണ്ണമേള പദ്ധതിയില്‍ ജനത്തേടി എന്നാണു് പേരു് നല്കിയിട്ടുള്ളതു്.
പൂര്‍വ്വാംഗ (സരിഗമ)വും ഉത്തരാംഗ (പധനിസ)വും ഒരേ ക്രമത്തില്‍ വരുന്ന രാഗമാണിതു്. ഓരോ സ്വരത്തിനും ഇടയിലുള്ള ഇടവേളകള്‍ ഒരുപോലെ ആണു്. ഗമധ രാഗഛായാസ്വരങ്ങളും ഗമപധനി നാസ്യസ്വരങ്ങളും സഗമപധനി ഗ്രഹസ്വരങ്ങളും ആണു്. ഇതൊരു സര്വ്വസ്വര ഗമകവരിക രക്തിരാഗമാണു്. പ്രത്യേകിച്ചു് ഗാന്ധാരവും നിഷാദവും പാടുന്ന രീതി ശ്രദ്ധിച്ചു ഗുരുമുഖത്തു നിന്നു തന്നെ പഠിക്കേണ്ടതാണു്. പലരും തോഡിയില്‍ ചതുശ്രുതിഋഷഭം പാടി കേള്‍ക്കാറുണ്ടു്. അതു് ശരിയായ രീതി അല്ല. ഗഗ മമ ധധ, മമ ധധ നിനി, ധധ നിനി സ്സ തുടങ്ങിയ ജണ്ഡ പ്രയോഗങ്ങളും നിഗരിനിരിനി, ധനിരിനിധമ, ഗമനിധമഗ, ഗനിധമഗ, മധനിരിനിധമഗ, മനിധമഗ തുടങ്ങിയ ഷഡ്ജ-പഞ്ചമവര്ജ്ജ്യ പ്രയോഗങ്ങളും രാഗരഞ്ജകമാണു്.
ധനിസധ, രിസധ ഇവ തോഡിയുടെ വിശേഷ പ്രയോഗങ്ങളാണു്. ഒരു ത്രിസ്ഥായി രാഗവും സാര്‍വ്വകാലിക രാഗവുമാണു് തോഡി. മൂര്ച്ഛനാകാരക രാഗമായ ഇതിന്റെ രി, ഗ, മ, ധ, നി എന്നീ സ്വരങ്ങളെ ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ക്രമേണ കല്യാണി (65), ഹരികാംബോജി (28), നാഭൈരവി (20), ശങ്കരാഭരണം (29), ഘരഹരപ്രിയ (22) എന്നീ മേളരാഗങ്ങള്‍ ജനിപ്പിക്കും. വളരെ വിസ്തരിച്ചു് രാഗാലാപനം ചെയ്യാന്‍ സാധ്യതയുള്ള മുഖ്യ രാഗമാണിതു്. വളരെ പ്രസിദ്ധമായ തോഡിയില്‍ ധാരാളം കൃതികളുണ്ടു്. ശ്ലേകപദ്യ വിരുത്തങ്ങള്‍ പാടാവുന്ന രാഗമാണിതു്.
സീതാരാമയ്യ എന്ന സംഗീതജ്ഞന് തോഡിരാഗം എട്ടു് ദിവസം തുടര്‍ച്ചയായി പാടിയതിനാല്‍ അദ്ദേഹത്തിനു് 'തോഡി സീതാരാമയ്യ' എന്ന പേരു് ലഭിച്ചു. ഹിന്ദുസ്ഥാനിയില്‍ തോഡിക്കു് തുല്യമായതു് ആറാമത്തെ ഥാട്ടായ ഭൈരവിയാണു്.
ശ്യാമശാസ്ത്രിയുടെ 'രാവേഹിമഗിരി' (സ്വരജതി - ആദി), പട്ടണം സുബ്രഹ്മണ്യയ്യരുടെ 'ഏറാനാപൈ' (ആദിതാളവര്ണ്ണം), പല്ലവി ഗോപാലയ്യരുടെ 'കനകാംഗി' (അടതാളവര്‍ണ്ണം), ത്യാഗരാജസ്വാമിയുടെ 'ഏമിജേസിതേ' (മിശ്രചാപ്പു്), 'കൊലുപമരഗത' (ആദി), 'കദ്ദനുവാരികി' (ആദി), ദീക്ഷിതരുടെ 'കമലാംബികേ' (നവാവരണകൃതി - തിശ്രഏകം), ശ്യാമശാസ്ത്രിയുടെ 'നിന്നെ നമ്മി നാനു' (മിശ്രചാപ്പു്), സ്വാതിതിരുനാളിന്റെ 'സരസിജനാഭ' (മിശ്രചാപ്പു്), പാപനാശം 'ശിവന്റെ താമദമേന്സ്വാമി' (ആദി) എന്നിവ ചില പ്രധാന കൃതികളാണു്.
തോഡിയെ മനസ്സിലാക്കാന്‍ ദക്ഷിണമൂര്‍ത്തിസ്വാമി സംഗീത സംവിധാനം ചെയ്ത 'ആരാപനം' (ഗാനം) എന്ന പാട്ടിലെ ആദ്യഭാഗം കേട്ടാല്‍ മതി. 'താമരൈപ്പൂവില് അമര്ന്തവളേ' (തമിഴു് ഭക്തിഗാനം), 'ദേവസഭാതലം' (ഹിസു് ഹൈനസ്സു് അബ്ദുള്ള ഈ ഗാനത്തിലെ രണ്ടാമത്തെ രാഗമായി തോഡി പാടിയാണു് ഷഡ്ജം എന്നു പറഞ്ഞു നിര്‍ത്തുന്നതു്) എന്നീ പാട്ടുകള്‍ തോഡിയിലാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : എന്‍ ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍ |