Raga Notes
Arohana | S R2 G2 M2 P D1 N2 S (C D Eb F# G Ab Bb C)
|
Avarohana | S N2 D1 P M2 G2 R2 S (C Bb Ab G F# Eb D C)
|
Chords | Cm (C-Eb-G), D-Aug (D-F#-Bb), Ebm (Eb-F#-Bb), F#-Aug (F#-Bb-D), Gm (G-Bb-D), Ab (Ab-C-Eb), Gm (G-Bb-D) |
Chords Illustration
Audio Raga Demonstration
Listen to Shanmukhapriya on keyboard by clicking on the player
Demonstration of Chords for Shanmukhapriya
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Minor | C-C-Minor
D | D-Augmented | D-D-Augmented
Eb | Eb-Minor | Eb-Eb-Minor
F# | F#-Augmented | F#-F#-Augmented
G | G-Minor | G-G-Minor
Ab | Ab-Major | Ab-Ab-Major
Bb | G-Minor | Bb-G-Minor
|
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിധപമഗരിസ
56-മത്തെ മേളകര്ത്താരാഗമാണു് സമ്പൂര്‍ണ്ണ രാഗമായ ഷണ്മുഖപ്രിയ. ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം എന്നിവയാണു് സ്വരങ്ങള്‍. സുബ്രഹ്മമണ്യനു് പ്രിയപ്പെട്ടതെന്നു് പറയപ്പെടുന്ന ഈ രാഗം പണ്ടു് 'ചാമരം' എന്ന പേരിലാണു് അറിയപ്പെട്ടിരുന്നതു് കേള്‍ക്കാന്‍ ഇമ്പമുള്ളതും വിസ്തരിച്ചു് രാഗമാലപിക്കാന് സാധ്യതയുള്ളതുമായ പ്രതിമധ്യമരാഗമാണു് ഷണ്മുഖപ്രിയ. ഇതൊരു മൂര്‍ഛനാകാരക രാഗമാണു്.
ഇതിലെ ഗാന്ധാരം, പഞ്ചമം, ധൈവതം എന്നീ സ്വരങ്ങളെ ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ശൂലിനി, ധേനുക, ചിത്രാംബരി എന്നീ രാഗങ്ങള്‍ ജനിക്കും. ജണ്ടസ്വരപ്രയോഗങ്ങളും ഗഗ രിരി സസ നിനി - ഷഡ്ജവര്ജ്ജ്യപ്രയോഗങ്ങളും നിരി ഗരി നിരി നിധ - പ്രത്യാഹതഗമകങ്ങളും ഈ രാഗത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.
സാര്‍വ്വകാലികവും ഭക്തിരസ പ്രധാവുമായ രാഗമാണു് ഷണ്മുഖപ്രിയ. പ്രധാന കൃതികള്‍ : ദീക്ഷിതരുടെ 'സിദ്ധിവിനായകം', 'മഹാസുരം', 'സദാശ്രയേ', മുത്തയ്യഭാഗവതരുടെ 'വള്ളിനായക', പാപനാശം ശിവന്റെ 'ഓം ശരണഭവ', സ്വാതിതിരുനാളിന്റെ 'മാമവ കരുണയ'.
ഹിസു് ഹൈനസ്സു് അബ്ദുള്ളയിലെ 'ഗോപികാവസന്തം', പ്രശ്നം ഗുരുതരത്തിലെ 'ലീലാ തിലകം' എന്നീ സിനിമാഗാനങ്ങള്‍ ഷണ്മുഖപ്രിയയിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|