Raga Notes
Arohana | S R1 M1 P D1 S (C Db F G Ab C)
|
Avarohana | S N3 D1 P M1 G3 R1 S (C B Ab G F E Db C)
|
Chords | C (C-E-G), Db (Db-F-Ab), Em (E-G-B), Fm (F-Ab-C), C (C-E-G), Ab-Aug (Ab-C-E), C-Maj7 (C-E-G-B) |
Audio Raga Demonstration
Listen to Saveri on keyboard by clicking on the player
Demonstration of Chords for Saveri
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
Db | Db-Major | Db-Db-Major
E | E-Minor | E-E-Minor
F | F-Minor | F-F-Minor
G | C-Major | G-C-Major
Ab | Ab-Augmented | Ab-Ab-Augmented
B | C-Major7 | B-C-Major7
|
ആരോഹണം : സരിമപധസ
അവരോഹണം : സനിധപമഗരിസ
15-മതു് മേളകര്‍ത്താരാഗമായ മായാമാളവഗൗളയുടെ ജന്യരാഗമാണു് സാവേരി. ഇതൊരു ഔഡവ സമ്പൂര്‍ണ്ണ രാഗമാണു്. ആരോഹണത്തില്‍ ഗ നി വര്ജ്ജ്യസ്വരങ്ങള്. ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം എന്നിവയാണു് ഈ രാഗത്തന്റെ സ്വരസ്ഥാനങ്ങള്‍. ഉപാംഗരാഗം സാര്‍വ്വകാലിക രാഗമാണെങ്കിലും കരുണരസപ്രധാനമായ ഈ രാഗം പ്രഭാതസമയത്തു് പാടിയാല്‍ കൂടുതല്‍ ശോഭിക്കും. ധമധസ, നിധമഗരി എന്നീ പഞ്ചമവര്ജ്ജ്യ പ്രയാഗങ്ങള്‍ രാഗത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. വിശദമായ രാഗാലാപനത്തിനു് ഇടം നല്കുന്നതിനാല് ഈ രാഗം പ്രധാന രാഗമായും പാടുന്നു. പല്ലവി ശേഷയ്യര്‍ എന്ന സംഗീതജ്ഞന് ഈ രാഗം എട്ടു മണിക്കൂര്‍ ആലപിച്ചതായി പറയപ്പെടുന്നു. ഋഷഭം, മധ്യമം, ധൈവതം എന്നിവ ജീവസ്വരങ്ങളും മധ്യമം, പഞ്ചമം, ധൈവതം എന്നിവ നാസ്യസ്വരങ്ങളും ഷഡ്ജം, പഞ്ചമം, ധൈവതം എന്നിവ ഗ്രഹസ്വരങ്ങളുമാണു്. നിഷാദം ദീര്‍ഘമായി പാടാറില്ല. ഋഷഭം ഷഡ്ജത്തിലും ധൈവതം പഞ്ചമത്തിലും തൊട്ടു ചെറിയ ഗമകത്തോടെ പാടുന്നു.
സാവേരിയുടെ ക്രമത്തിലുള്ള ആരോഹണാവരോഹണങ്ങളുള്ള മറ്റു് രണ്ടു് രാഗങ്ങള്‍ ആരഭി (29-ല്‍ ജന്യം), യദൂകുലകാംബോജി (28-ല്‍ ജന്യം) എന്നിവയാണു്. ഹിന്ദുസ്ഥാനിയില്‍ 'ഗോജിയ' (ഭൈരവു് ഥാട്ടില്‍ ജന്യം) എന്നതു് സാവേരിക്കു് സമാനമായ രാഗമാണു്.
ജനകസുതാ (രൂപകം - ഗീതം), ത്യാഗരാജരുടെ 'ഇന്തകന്ന ദെല്‍ പരാദാ' (ത്രിപുട - ദിവ്യനാമകീര്ത്തനം), 'തുളസീജദജ്ജനനീ' (രൂപകം), കൊത്തവാസല്‍ വെങ്കടരാമയ്യരുടെ 'സരസൂഡ' (ആദിതാളവര്ണ്ണം), ശ്യാമശാസ്ത്രിയുടെ 'ദുരുസുഗാ കൃപജൂമി' (ആദി), 'ശങ്കരി ശങ്കുരു ചന്ദ്രമുഖി' (രൂപകം), ദീക്ഷിതരുടെ ശ്രീരാജഗോപാല (ആദി), പട്ടണം സുബ്രഹ്മണ്യയ്യരുടെ 'എന്ത നേര്‍ച്ചിന' (ആദി), മൈസൂര്‍ സദാശിവ റാവുവിന്റെ 'ശ്രീകാമകോടി പീഠസ്ഥിതേ' (ആദി), സ്വാതിതിരുനാളിന്റെ 'ദേവീ പാവനേ' (ആദി - നവരാത്രി കീര്‍ത്തനം), 'ആഞ്ജനേയ' (ആദി), ഇരയിമ്മന്‍ തമ്പിയുടെ 'പാഹിമാം ശ്രീലോകേശ്വരി' (ചാപ്പു്) എന്നിവ ഈ രാഗത്തിലെ ചില പ്രധാന കൃതികളാണു്.
പ്രശസ്തമായ രാഗമാണെങ്കിലും സാവേരിയില്‍ അധികം ഗാനങ്ങള്‍ കേള്‍ക്കുന്നില്ല. യേശുദാസ് ആലപിച്ച 'ശബരിഗിരീശ്വര സൗഭാഗ്യദായക' എന്ന ഭക്തിഗാനം സാവേരിയിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|