Raga Notes
Arohana | S R2 G3 M1 P D2 N3 S (C D E F G A B C)
|
Avarohana | S N3 D2 P M1 G3 R2 S (C B A G F E D C)
|
Chords | C (C-E-G), Dm (D-F-A), Em (E-G-B), F (F-A-C), G (G-B-D), Am (A-C-E), B-Dim (B-D-E)
|
Audio Raga Demonstration
Listen to Sankarabharanam on keyboard by clicking on the player
Demonstration of Chords for Sankarabharanam
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D | D-Minor | D-D-Minor
E | E-Minor | E-E-Minor
F | F-Major | F-F-Major
G | G-Major | G-G-Major
A | A-Minor | A-A-Minor
B | B-Diminished | B-B-Diminished
|
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിധപമഗരിസ
ഇരുപത്തിയൊമ്പതാമത്തെ മേളകര്ത്താരാഗമാണു് ശങ്കരാഭരണം. കച്ചേരികളിലൂടെ പ്രധാനരാഗമായി പ്രസിദ്ധിയാര്‍ജ്ജിച്ച ഇതിലെ സ്വരങ്ങള്‍ ഷഡു്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം എന്നിവയാണു്.
പാശ്ചാത്യസംഗീതത്തില്‍ സംഗീതപഠനം തുടങ്ങുന്നതു് 'മേജര്‍ സ്കെയില്‍ ' എന്നറിയപ്പെടുന്ന ശങ്കരാഭരണത്തിലാണു്. ഹിന്ദുസ്ഥാനിയിലെ 'ബിലാവല്ഥാട്ടു് ' ഇതിനു തുല്യമാണു്.
ഷഡു്ജം, പഞ്ചമം, മധ്യമം, താരഷഡു്ജം എന്നിവയാണു് പ്രധാന ഗ്രഹസ്വരങ്ങള്‍. ഗാന്ധാരത്തിനു് 'ഗമകം' കൊടുത്തു് പാടരുതു്. ശങ്കരാഭരണത്തിലെ ഋഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം എന്നീ സ്വരങ്ങളെ ആധാരമാക്കി ശ്രുതിഭേദം ചെയ്താല്‍ ഖരഹരപ്രിയ, തോഡി, കല്ല്യാണി, ഹരികാംബോജി, നഠഭൈരവി എന്നീ രാഗങ്ങള്‍ ജനിക്കും. മധ്യമം പാടുന്നതു് പ്രത്യേക രീതിയീലാണു്.
പ്രധാന കൃതികളില്‍ ചിലതു് : ത്യാഗരാജസ്വാമിയുടെ 'എന്തുകുപെദ്ദല', ശ്യാമശാസ്ത്രികളുടെ 'സരോജദളനേത്രി', മുത്തുസ്വാമിദീക്ഷിതരുടെ 'ശ്രീകലാംബികായാ', സുബ്ബരാമദീക്ഷിതരുടെ 'ശങ്കരാചാര്യം'.
'മാണിക്യവീണയുമായെന്‍ മനസ്സിന്റെ', 'നീ മധു പകരൂ മലര് ചൊരിയൂ' തുടങ്ങിയ സിനിമാപാട്ടുകള്‍ ശങ്കരാഭരണത്തിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|