Raga Notes
Arohana | S R1 G3 P D1 S (C Db E G Ab C)
|
Avarohana | S D1 P G3 R1 S (C Ab G E Db C)
|
Chords | C (C-E-G), Dbm (Db-E-Ab), E-Aug (E-Ab-C), C (C-E-G), Ab-Aug (Ab-C-E) |
Audio Raga Demonstration
Listen to Revagupthi on keyboard by clicking on the player
Demonstration of Chords for Revagupthi
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
Db | Db-Minor | Db-Db-Minor
E | E-Augmented | E-E-Augmented
G | C-Major | G-C-Major
Ab | Ab-Augmented | Ab-Ab-Augmented
|
ആരോഹണം : സരിഗപധസ
അപരോഹണം : സധപഗരിസ
15-മതു് മേളമായ മായാമാളപഗൗളയുടെ ജന്യരാഗമാണു് രേവഗുപ്തി. ഒരു ഔഡവരാഗമായ രേവഗുപ്തിയില്‍ മധ്യമവും നിഷാദവും വര്ജ്ജ്യസ്വരങ്ങളാണു്. ഷഡ്ജം, ശുദ്ധഋഷഭം, അന്ധരഗാന്ധാരം, പഞ്ചമം, ശുദ്ധധൈവതം എന്നിവയാണു് രാഗത്തിന്റെ സ്വരങ്ങള്‍. ഇതൊരു പ്രഭാതരാഗമാണു്. ഈ രാഗത്തില്‍ ധാരാളം ഭക്തിഗാനങ്ങളുണ്ടു്. രേവഗുപ്തിയെ ഭൂപാളം ആണെന്നു് കരുതുന്നവരുണ്ടു്. ഭൂപാളത്തിനും ഇതേ ആരോഹാവരോഹണങ്ങളുണ്ടു്.
ഭൂപാളത്തിന്റെ ജനകരാഗം മായാമാളവഗൗളയാണെന്നും, ഹനുമന്തോടിയാണെന്നും അഭിപ്രായമുണ്ടു്. മായാമാളവഗൗളയിലാണെങ്കില് രേവഗുപ്തിയും ഭൂപാളവും ഒന്നു തന്നെ. തോഡിയിലാണെങ്കില് അന്തരഗാന്ധാരത്തിനു പകരം സാധാരണഗാന്ധാരമാണു് ഭൂപാളത്തില്‍ വരുന്നതു്. ഏതായാലും പൊതുവേ ഭൂപാളം അന്തരഗാന്ധാരം ഉള്ളതാണെന്ന ഒരു ധാരണ ഉണ്ടു്. കാരണം പല ഗാനങ്ങളിലും ഭൂപാളം എന്ന പദം ഗാനത്തിലുണ്ടാവുമെങ്കിലും രേവഗുപ്തിയിലായിരിക്കു് പാട്ടു്.
രേവഗുപ്തിയോടു് സാമ്യമുള്ള രാഗമാണു് ഭൗളി. ഭൗളിയുടെ അവരോഹണത്തില് കാകളി നിഷാദം കൂടി വരുന്നു എന്നതാണു് രേവഗുപ്തിയും ഭൗളിയും തമ്മിലുള്ള വ്യത്യാസം (സരിഗമധസ - സനിധപഗരിസ). ഭൈരവിധാട്ടില് ജന്യമായ ബിഭാസു് ആണു് രേവഗുപ്തിയ്ക്കു് സാമ്യമുള്ള ഹിന്ദുസ്ഥാനി രാഗം. ത്യാഗരാജസ്വാമിയുടെ 'ഗ്രഹഫലമേമി' (ആദി), ദീക്ഷിതരുടെ സദാവിനത സാദരേ (രൂപകം), ശരവണഭവ ഗുരുഗുഹം (രൂപകം), സ്വാതിതിരുനാളിന്റെ 'ഗോപാലക പാഹമാം അനിശം' (മിശ്രചാപ്പു്) എന്നിവ ഈ രാഗത്തിലെ ചില കൃതികളാണു്.
'സുപ്രഭാതമായി സുമകന്യകേ', 'തമ്പുരു ശ്രുതി മീട്ടിയോ' (സൂര്യഗായത്രി) എന്നിവ രേവഗുപ്തിയിലുള്ള ഗാനങ്ങളാണെന്നു് പറയാം.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|