Raga Notes
Arohana | S G2 R2 G2 M1 N2 D2 M1 N2 N2 S (C Eb D Eb F Bb A F Bb Bb C)
|
Avarohana | S N2 D2 M1 G2 M1 P M1 G2 R2 S (C Bb A F Eb F G F Eb D C)
|
Chords | Cm (C-Eb-G), Dm (D-F-A), Eb (Eb-G-Bb), F (F-A-C), Gm (G-Bb-D), Dm (D-F-A), Bb (Bb-D-F) |
Chords Illustration
Audio Raga Demonstration
Listen to Reethigowla on keyboard by clicking on the player
Demonstration of Chords for Reethigowla
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Minor | C-C-Minor
D | D-Minor | D-D-Minor
Eb | Eb-Major | Eb-Eb-Major
F | F-Major | F-F-Major
G | G-Minor | G-G-Minor
A | D-Minor | A-D-Minor
Bb | Bb-Major | Bb-Bb-Major
|
ആരോഹണം : സഗരിഗമനിധമനിനിസ
അവരോഹണം : സനിധമഗമപമ,ഗരിസ
22-മതു് മേലരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമാണു് രീതിഗൗള. വക്രഷാഡവ - വക്രസമ്പൂര്ണ്ണരാഗം (ഉഭയവക്രഷാഡവസ്മ്പൂര്ണ്ണ രാഗം)
ആരോഹണത്തില്‍ പഞ്ചമം വര്‍ജ്ജ്യം. ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചുതുശ്രുതിധൈവതം, കൈശികിനിഷാദം ഇവയാണു് സ്വരസ്ഥാനങ്ങള്‍. അപൂര്‍വ്വമായി മാത്രം അന്യസ്വരമായി ശുദ്ധധൈവതം പധമപ, പധധമ, മഗമധപമ വരുന്നതിനാല്‍ ഭാഷാംഗരാഗമെന്നും പറയും. എന്നാല്‍ ഈ അന്യസ്വരപ്രയോഗമില്ലെങ്കിലും രാഗഛായയ്ക്കു് ഒരു കുറവും സംഭവിക്കില്ല.
ദ്വിതീയഘനപഞ്ചമരാഗത്തില് ഒന്നാണു് രീതിഗൗള. ഈ രാഗത്തിലെ ഗാന്ധാരം ദീര്ഘകമ്പിതമായി വരുനന്നു. ഗാന്ധാരം ഓരോ പ്രയോഗത്തിലും വ്യത്യസ്ത രീതിയാലാണു് പാടുന്നതു്. സംഗീതത്തില്‍ നല്ല നൈപുണ്യം ഉള്ളവര്‍ക്കു് മാത്രമേ നീതിഗൗള വേണ്ട രീതിയില്‍ പാടി ഫലിപ്പിക്കാന്‍ കഴിയുകയുള്ളു. നിപനിനിസ, ഗമനിനിസ എന്നീ വിശേഷ പ്രയോഗങ്ങള്‍ രാഗത്തിന്റെ വ്യക്തിത്വത്തെ എടുത്തു കാട്ടുന്നു.ഇതൊരു ത്രിസ്ഥായിരാഗവും സാര്‍വ്വകാലിക രാഗവുമാണു്. കരുണരസപ്രധാനമായ രാഗമാണു് നീതിഗൗള.
ഗ പ നി എന്നിവ ഗ്രഹസ്വരങ്ങളാണു്. ഈ രാഗം വിസ്തരിച്ചുള്ള ആലാപനത്തിനു് ഇടം കൊടുക്കുന്നില്ല. ഇതൊരു രക്തിരാഗമാണു്. വീണകുപ്പയ്യരുടെ 'വനജാക്ഷ' (അടതാളവര്‍ണ്ണം), സ്വാതിതിരുനാളിന്റെ 'പരിപാലയമാം' സുബ്ബരാമശാസ്ത്രിയുടെ 'ജനനി നിന്നുവിനാ', പാപനാശം ശിവന്റെ 'തത്വമറിയതരമാ', ത്യാഗരാജസ്വാമിയുടെ 'ദ്വൈപമു സുഖമാ', 'നന്നുവിടചി' (പ്രഹ്ലാദഭക്തിവിജയം) ഇവ പ്രധാനപ്പെട്ട ചില കൃതികളാണു്.
'പ്രണയതോസ്മി ഗുരുവായുപുരേശം' (സിന്ദൂരരേഖ), 'ഒന്നാം രാഗം പാടി' (തിരുവാനത്തുമ്പികള്) ഇവയാണു് രീതിഗൗളയിലുള്ള ചില സിനിമാഗാനങ്ങള്‍
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|