Raga Notes
Arohana | S R2 G3 P D2 S (C D E G A C)
|
Avarohana | S D2 P G3 R2 S (C A G E D C)
|
Chords | C (C-E-G), Dsus2 (D-E-A), C (C-E-G), Gsus2 (G-A-D), Am (A-C-E) |
Chords Illustration
Audio Raga Demonstration
Listen to Mohanam on keyboard by clicking on the player
Demonstration of Chords for Mohanam
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D | D-Suspended2 | D-D-Suspended2
E | C-Major | E-C-Major
G | G-Suspended2 | G-G-Suspended2
A | A-Minor | A-A-Minor
|
ആരോഹണം : സരിഗപധസ
അവരോഹണം : സധപമഗരിസ
28മത്തെ മേളകര്ത്തരാഗമായ ഹരികാബോജിയുടെ ജന്യരാഗമാണു് മോഹനം. ആരോഹണത്തിലും അവരോഹണത്തിലും അഞ്ചു സ്വരങ്ങള്‍ ഉള്ളതിനാല്‍ 'ഔഡരാഗ' മെന്നു പറയുന്നു. ഇതില്‍ മധ്യമവും നിഷാദവും വര്ജ്യമാണു്. ഷഡു്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, പഞ്ചമം, ചുതുശ്രുതിധൈവതം എന്നിവയാണു് സ്വരങ്ങള്‍. ഇതിന്റെ ഗ്രഹസ്വരങ്ങള്‍ ഗാന്ധാരം, പഞ്ചമം, താരഷഡു്ജം എന്നിവയാണു്.
ജനകരാഗത്തിന്റെ സ്വരങ്ങള്‍ മാത്രമുള്ളതിനാല്‍ 'ഉപാഠരാഗ'മാണു്. ജനകരാഗത്തിലേതല്ലാതെ സ്വരങ്ങള്‍ വന്നാല്‍ 'ഭാഷാംഗരാഗ'മായാണു് കണക്കാക്കുക.
മോഹനം കച്ചേരിയില്‍ പ്രധാന രാഗമായി ആലപിക്കാറുണ്ടു്. ഋഷഭം, ഗാന്ധാരം, ധൈവതം എന്നീ സ്വരങ്ങള്‍ ഈ രാഗത്തിന്റെ രാഗഛായസ്വരങ്ങളാണു്. ഇതിലെ ഋഷഭം, ഗൈമന്ധാരം, പഞ്ചമം, ധൈവതം എന്നിവയെ ആധാരഷഡു്ജമാക്കി ശ്രുതിഭൈദം ചെയ്താല്‍ മധ്യമാവതി, ഹിന്ദോളം, ശുദ്ധസാവേര, ശുദ്ധസന്യാസി എന്നീ രാഗങ്ങള്‍ ജനിക്കും.
പ്രധാനകൃതികള്‍ : വരവീണാ (ഗീതം), രാമനാഥപുരം ശ്രീനിവാസയ്യങ്കാരുടെ 'നിന്നുകോരി' (വര്‍ണ്ണം), മുത്തുസ്വാമിദീക്ഷിതരുടെ 'കാദംബരിപ്രിയായെ', ത്യാഗരാജസ്വാമികളുടെ 'മോഹനരാമ', സ്വാതിതിരുനാളിന്റെ 'പരിപാഹിമാ നൃപരേ' തുടങ്ങിയ. 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി', 'കരിമുകില്‍ കാട്ടിലെ', 'മഞ്ഞള്‍പ്രസാദവും', 'ചന്ദനലേപസുഗന്ധം' മുതലായ സിനിമാഗാനങ്ങള്‍ മോഹനരാഗത്തിലാണു് ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|