Raga Notes
Arohana | S R1 G3 M1 P D1 N3 S (C Db E F G Ab B C)
|
Avarohana | S N3 D1 P M1 G3 R1 S (C B Ab G F E Db C)
|
Chords | C (C-E-G), Db (Db-F-Ab), Em (E-G-B), Fm (F-Ab-C), C (C-E-G), Ab-Aug (Ab-C-E), C-Maj7 (C-E-G-B) |
Chords Illustration
Audio Raga Demonstration
Listen to Mayamalava Gowla on keyboard by clicking on the player
Demonstration of Chords for Mayamalava Gowla
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
Db | Db-Major | Db-Db-Major
E | E-Minor | E-E-Minor
F | F-Minor | F-F-Minor
G | C-Major | G-C-Major
Ab | Ab-Augmented | Ab-Ab-Augmented
B | C-Major7 | B-C-Major7
|
ആരോഹണം - സരിഗമപധനിസ
അവരോഹണം - സനിധപമഗരിസ
മേളകര്‍ത്താപദ്ധതിയിലെ 72ല്‍ പതിനഞ്ചാമത്തെ രാഗമാണു് മായാമാളവഗൗള. ആരോഹണത്തിലും അവരോഹണത്തിലും ഏഴു സ്വരങ്ങളും വരുന്ന ഈ സമ്പൂര്ണ്ണരാഗത്തിലാണു് സംഗീതവിദ്യാര്‍ത്ഥികള്‍ ഹരിശ്രീ കുറിക്കുന്നതു്.
കര്‍ണ്ണാടകസംഗീതത്തില്‍ അടിസ്ഥാനരാഗമായി മായാമാളവഗൗളയെ തിരഞ്ഞെടുക്കുകയും സരളീവരിശകള്‍ മുതല്‍ സപ്തതാള അലങ്കാരങ്ങള്‍ വരെ ചിട്ടപ്പെടുത്തിയതു് കവി പുരന്ദരദാസനാണു്. ഈ രാഗത്തിലെ സ്വരങ്ങള്‍ ഷഡു്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം എന്നിവയാണു്. രാഗത്തിന്റെ വ്യക്തിത്വം സ്പഷ്ടമാക്കുന്നതു് ഗാന്ധാരവും നിഷാദവുമാണു്. ഈ രാഗത്തിന്റെ ഗ്രഹസ്വരങ്ങള്‍ അഥവാ സാധാരണയായി കൃതികള്‍ ആരംഭിക്കുന്ന സ്വരങ്ങള്‍ ഷഡു്ജം, പഞ്ചമം, നിഷാദം എന്നിവയാണു്.
സംഗീതതൃമൂര്ത്തികളിലെ മുത്തുസ്വാമിദീക്ഷിതര്‍ ആദ്യമായി രചിച്ച 'ശ്രീനാഥാദി ഗുരുഗുഹോ ജയത ജയതി' എന്ന കൃതി മായാമാളവഗൗളയിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്.
തിരുത്തണി ക്ഷേത്രത്തില്‍ ഭജനമിരുന്നപ്പോള് സുബ്രഹ്മണ്യസ്വാമി ദര്‍ശനം നല്കിയ നേരത്തു് പാടിയതാണിതെന്നു് ഐതീഹ്യമുണ്ടു്.
ഹിന്ദുസ്ഥാനി സംഗീതത്തിലെ 'ഭൈരവു്ഥാട്ടിനു്' തുല്യമാണു് മായാമാളവഗൗള.
ഈ രാഗത്തിലെ ചില കൃതികള്‍ :
സ്വാതിതിരുനാളിന്റെ 'ദേവദേവകയലയാമിതേ'
ത്യാഗരാജസ്വാമി 'മേരുസമാനധീരവരദാ'
മുത്തുസ്വാമി ദീക്ഷിതരുടെ 'നീലോത്പലാംബികായാ'
പൊന്നയ്യാപിള്ളയുടെ 'മായാതീത സ്വരൂപിണി'
ഈ രാഗത്തിലെ ലക്ഷണഗീതമാണു് ശ്രീവെങ്കിടമഖി രചിച്ച 'രവികോടിതേജ'
'വിയറ്റു്നാം കോളനി' എന്ന സിനിമയിലെ 'പവനരച്ചെഴുതുന്നു' എന്നു യേശുദാസു് പാടിയ ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളതു് മായാമാളവഗൗളയിലാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|