Raga Notes
Arohana | S R2 M1 P N2 S (C D F G Bb C)
|
Avarohana | S N2 P M1 G2 R2 S (C Bb G F Eb D C)
|
Chords | Cm (C-Eb-G), Dm (D-F-A), Eb (Eb-G-Bb), F (F-A-C), Fm (G-Bb-D), Bb (Bb-D-F) |
Audio Raga Demonstration
Listen to Manirang on keyboard by clicking on the player
Demonstration of Chords for Manirang
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Minor | C-C-Minor
D | D-Minor | D-D-Minor
Eb | Eb-Major | Eb-Eb-Major
F | F-Major | F-F-Major
G | G-Minor | G-G-Minor
Bb | Bb-Major | Bb-Bb-Major
|
ആരോഹണം : സരിമപനിസ
അവരോഹണം : സനിപമഗരിസ
22-മതു് മേളകര്‍ത്താരാഗമായ ഖരഹരപ്രിയയുടെ ജന്യനാഗമാണു് മണിരംഗു്. ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ ആരോഹണത്തില്‍ ഷഡ്ജം, ചതുശ്രുതിഋഷഭം, ശുദ്ധമധ്യമം, സാധാരണഗാന്ധാരം, പഞ്ചമം, കൈശികിനാഷാദം എന്നിവയും അവരോഹണത്തില് ഷഡാജം, കൈശികിനിഷാദം, പഞ്ചമം, ശുദ്ധമധ്യമം, സാധാരണഗാന്ധാരം, ചതുശ്രുതിഋഷഭം എന്നിവയുമാണു്. ഇതു് ഒരു ഔഡവ ഷാഡവ രാഗമാണു്. ആരോഹണത്തില്‍ ഗാന്ധാരവും ധൈവതവും അവരോഹണത്തില് ധൈവതവും വര്ജ്ജ്യങ്ങളാണു്. ഋഷഭം ഗാന്ധാരം മധ്യമം എന്നിവ രാഗഛായാസ്വരങ്ങലാണു്. രിമപമഗരി, സനിപ, പനിപമഗരി, സഗരിനിസ എന്നിവ ഈ രാഗത്തിലെ വീശേഷാല്‍ സ്വരപ്രയോഗങ്ങലാണു്. സൂക്ഷ്മതയോടെ പ്രയോഗിക്കേണ്ട ഈ വിശേഷാല്‍ സ്വരപ്രയോഗങ്ങളാണു് മണിരംഗിനെ മധ്യമാവതിയില്‍ നിന്നും ശ്രീരാഗത്തില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നതു്. അല്പം ദീര്‍ഘിച്ച ഗമകം ഗാന്ധാരത്തിനു കൊടുത്തു വേണം ഈ രാഗം ആലപിക്കാന്‍. വിസ്തരിച്ചല്ലെങ്കിലും വളരെ ഹ്രസ്വമാല്ലാത്ത ആലാപനം സാദ്ധ്യമാവുന്ന ഒരു രാഗമാണു് മണിരംഗു്.
എന്നാല്‍ കൃതികള്‍ നിരവല്‍ വച്ചു് പാടുന്നതു് സാധാരണമല്ല. ഇതൊരു സാര്‍വ്വകാലിക രാഗമാണു്. എങ്കിലും മദ്ധ്യാഹ്നമാണു് ഈ രാഗത്തിനു് ഏറ്റവും യോജിച്ച സമയം എന്നൊരു അഭിപ്രായമുണ്ടു്.
വളരെ അധികം കൃതികള്‍ ഈ രാഗത്തില്‍ ഉള്ളതായി അറിവില്ല. മണിരംഗിലെ പ്രധാന കൃതികള്‍ ത്യാഗരാജസ്വാമികളുടെ 'രാനിഭി രാദു' (ആദി), മുത്തുസ്വാമിദീക്ഷിതരുടെ 'മാമവ പട്ടാഭിരാമ' (മിശ്രചാപ്പു്), പല്ലവി ശേഷയ്യരുടെ 'നാമനവി' (തിശ്ര ഏകം), സ്വാതിതിരുനാളിന്റെ 'ജയ ജയ പത്മനാഭ' എന്നിവയാണു്. സ്വാതിതിരുനാളിന്റെ കൃതി കേരളത്തില്‍ വളരെ പ്രചാരത്തിലുള്ളതാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : പ്രൊഫ. കെ മോഹന്‍ദാസു്
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|