Raga Notes
Arohana | S R1 G3 P D2 N2 S (C Db E G A Bb C)
|
Avarohana | S N2 D2 P G3 R1 S (C Bb A G G Db C)
|
Chords | C (C-E-G), Db-Dim (Db-E-G), C (C-E-G), C (C-E-G), Am (A-C-E), Bb-Dim (Bb-Db-E) |
Audio Raga Demonstration
Listen to Malayamarutham on keyboard by clicking on the player
Demonstration of Chords for Malayamarutham
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
Db | Db-Diminished | Db-Db-Diminished
E | C-Major | E-C-Major
G | C-Major | G-C-Major
A | A-Minor | A-A-Minor
Bb | Bb-Diminished | Bb-Bb-Diminished
|
ആരോഹണം : സരിഗപധനിസ
അവരോഹണം : സനിധപഗരിസ
16-മതു് മേളമായ ചക്രവാകത്തിന്റെ ജന്യരാഗമാണു് മലയമാരുതം. ഇതൊരു ഷാഡവരാഗമാണു്. അതായതു് ചക്രവാകത്തില്‍ മധ്യമം വര്ജ്ജ്യമായിട്ടുള്ള രാഗം. ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍.
ഇതിലെ ഋഷഭം ഒഴിവാക്കിയാല്‍ വലച എന്ന രാഗമാണു്. ഒരു ഉപാംഗരാഗമാണു് മലയമാരുതം. മധ്യമകാലത്തില് പാടിയാല്‍ കൂടുതല്‍ ശോഭിക്കും. പ്രഭാതമാണു് ഇതു് പാടാന്‍ യോജിച്ച സമയം.
ത്യാഗരാജസ്വാമിയുടെ 'മനസായുടയോര്തുനെ' (രൂപകതാളം), സ്വാതിതിരുനാളിന്റെ 'പത്മനാഭപാലിതേ' (രൂപകം), മുത്തയ്യാഭാഗവതരുടെ 'സുഗന്ധപുഷ്പബാണ' (ആദി), ജി എന്‍ ബി യുടെ 'നിരവധിസുഖ' (രൂപകം), പാപനാശം ശിവന്റെ 'കര്പ്പകമനോഹര' (ഖണ്ഡചാപ്പു) എന്നിവ ചില പ്രധാന കൃതികളാണു്.
'പുലര്‍കാല സുന്ദര സ്വപ്നത്തില്‍' (ഒരു മേയ്മാസ പുലരിയില്‍), 'ഉഷാകിരണങ്ങള്‍ പുല്‍കിപ്പുല്‍കി', പ്രഭാതമായു് തൃക്കണിയേകിയാലും (ഭക്തിഗാനം) എന്നിവ മലയമാരുതരാഗത്തില് ചിട്ടപ്പെടുത്തിയിട്ടുള്ള പാട്ടുകളാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|