Raga Notes
Arohana | S R1 M1 P D1 S (C Db F G Ab C)
|
Avarohana | S D1 P M1 G3 R1 S (C Ab G F E Db C)
|
Chords | C (C-E-G), Db (Db-F-Ab), E-Aug (E-Ab-C), Fm (F-AB-C), C (C-E-G), Ab-Aug (Ab-C-E)
|
Chords Illustration
Aarohana
Avarohana
Audio Raga Demonstration
Listen to Malahari on keyboard by clicking on the player
Demonstration of Chords for Malahari
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
Db | Db-Major | Db-Db-Major
E | E-Augmented | E-E-Augmented
F | F-Minor | F-F-Minor
G | C-Major | G-C-Major
Ab | Ab-Augmented | Ab-Ab-Augmented
|
ആരോഹണം : സരിമപധസ
അവരോഹണം : സധപമഗരിസ
പതിനഞ്ചാമതു് മേളരാഗമായ മായാമാളവഗൗളയുടെ ജന്യരാഗമാണു് മലഹരി. ഇതൊരു ഔഡവ ഷാഡവ രാഗമാണു്. ആരോഹണത്തില്‍ ഗാന്ധാരം, നിഷാദം അവരോഹണത്തില് നിഷാദം വര്‍ജ്യം.
ഒരു ഉപാംഗരാഗമായ മലഹരിയുടെ സ്വരസ്ഥാനങ്ങള്‍ ഷഡു്ജം, ശുദ്ധഋഷഭം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, അന്തരഗാന്ധാരം എന്നിവയാണു്. സംഗീതവിദ്യര്ത്ഥികള് പരിചയപ്പെടുന്ന രണ്ടാമത്തെ രാഗമാണു് മലഹരി. അഭ്യാസപാഠങ്ങള്‍ കഴിഞ്ഞു് സാഹിത്യത്തോടു കൂടിയുള്ള സംഗീതപാഠഭാഗമായ ഗീതം പഠിച്ചു തുടങ്ങുന്നതു് മലഹരി രാഗത്തിലുള്ള 'ശ്രീഗണനാഥ' എന്ന ഗണപതിസ്തുതിയോടെയാണു്. ഋഷഭം, ധൈവതം എന്നിവ ജീവസ്വരങ്ങളും ഋഷഭം, മധ്യമം, ധൈവതം എന്നിവ ഗ്രഹസ്വരങ്ങളുമാണു്.
ഭക്തിരസപ്രധാനമായ ഈ രാഗത്തില്‍ അധികം കൃതികളോ ഗാനങ്ങളോ കാണപ്പെടുന്നില്ല. പുരന്ദരദാസരുടെ പിള്ളാരി ഗീതങ്ങളായ ശ്രീഗണനാഥാ (രൂപകം ) കുന്ദഗൗര (രൂപകം ) കെരയനീരനു (തിശ്ര ത്രിപുട ) പത്മനാഭ (തിശ്ര ത്രിപുട ) ദീക്ഷിതരുടെ 'പഞ്ചമാതംഗ മുഖഗണപതി' (രൂപകം ) രേണുകാദേവി സംരക്ഷിതോഹം (ഖണ്ഡചാപ്പു് ) മുത്തയ്യഭാഗവതരുടെ ബുദ്ധദേവി (രൂപകം ) എന്നിവ മലഹരിയിലെ ചില കൃതികളാണു്.
യേശുദാസു് ആലപിച്ച 'കൊട്ടാരക്കരയില്‍ കുടികൊള്ളും' എന്ന ഭക്തിഗാനം മലഹരിയിലാണു് ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|