Raga Notes
Arohana | S R2 G3 M2 P D1 N3 S (C D E F# G Ab B C)
|
Avarohana | S N3 D1 P M2 G3 R2 S (C B Ab G F# E D C)
|
Chords | C (C-E-G), Csus2 (C-D-G), Em (E-G-B), Esus2 (E-F#-B), G (G-B-D), Ab-Dim (Ab-B-D), B (B-D-F#) |
Chords Illustration
Audio Raga Demonstration
Listen to Lathaangi on keyboard by clicking on the player
Demonstration of Chords for Lathaangi
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D | C-Suspended2 | D-C-Suspended2
E | E-Minor | E-E-Minor
F# | E-Suspended2 | F#-E-Suspended2
G | G-Major | G-G-Major
Ab | Ab-Diminished | Ab-Ab-Diminished
B | B-Major | B-B-Major
|
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിധപമഗരിസ
63-മത്തെ മേളകര്‍ത്താരാഗവും ഉത്തരമേളരാഗവുമാണു് ലതാംഗി. ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ ആരോഹണത്തില്‍ ഷഡ്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം എന്നിവയാണു്. അവരോഹണത്തിലും ഇതേ സ്വരങ്ങള്‍ തന്നെയാണു്. ഇതൊരു സമ്പൂര്‍ണ്ണ രാഗമാണു്. ഈ രാഗത്തില്‍ പ്രതിമധ്യമത്തിനു പകരം ശുദ്ധമധ്യമം വരുമ്പോള്‍ 27-മത്തെ മേളകര്‍ത്താരാഗമായ സരസാംഗിയാവുന്നു. ശ്രുതിഭേദം (ഗ്രഹഭേദം) ചെയ്യാവുന്ന ഒരു രാഗമാണു് ലതാംഗി.
ഇതില്‍ പഞ്ചമം ആധാരഷഡ്ജമായി ശ്രുതിഭേദം ചെയ്താല്‍ സൂര്യകാന്തവും നിഷാദം ആധാരമാക്കി ശ്രുതിഭേദം ചെയ്താല്‍ സേനാവതിയുമാകുന്നു. ഇതൊരു സര്വ്വകാലരാഗവും രക്തിരാഗവുമാണു്. ഗാന്ധാരം, പ്രതിമധ്യമം, ധൈവതം, നിഷാദം എന്നിവ ഈ രാഗത്തിന്റെ ജീവസ്വരങ്ങളാണു്. പപമഗമ, പധപമപധ, പധനിധപമപ എന്നിവ വിഷേഷാല്‍ പ്രയോഗങ്ങളാണു്. വിസ്തരിച്ചു് ആലപിക്കാന്‍ സാധിക്കുന്ന ഒരു രാഗമാണു് ലതാംഗി. എല്ലാ സ്ഥായിയിലും വിശദമായ സ്വരസഞ്ചാരം സാധ്യമാവുന്ന ഒരു രാഗവുമാണു്.
വളരെയധികം കൃതികള്‍ ഈ രാഗത്തില്‍ പ്രചാരത്തിലുള്ളതായി കാണുന്നില്ല. ഈ രാഗത്തിലുള്ള പ്രധാന കൃതികള്‍ ത്യാഗരാജസ്വാമിയുടെ 'കണ്ടജൂഡുമി' (ആദി), പട്ടണം സുബ്ബയ്യരുടെ 'അപരാധമുലന്' (ഖണ്ഡചാപ്പു്), 'മറിവേരെ' (ഖണ്ഡചാപ്പു്), ഗിരീശയ്യരുടെ 'ദിനമേസുദിനമു' (ചാപ്പു്), പാപനാശം ശിവന്റെ 'പിറവാവരംതാരും' (ആദി), കോടീശ്വരയ്യരുടെ 'കൈകൂടാ' (ഝംപ) എന്നിവയാണു്. ഇതില്‍ ഏറെ പ്രചാരം ലഭിച്ച കൃതികള്‍ പട്ടണം സുബ്ബയ്യരുടേതാണു്.
ലതാംഗിയില് വളരെയധികം ലളിതഗാനങ്ങളോ സിനിമാഗാനങ്ങളോ ഉള്ളതായി അറിവില്ല. ത്യാഗരാജസ്വാമികളുടെ കണ്ടജൂഡുമി എന്ന കൃതി വാചസ്പതിയിലാണു് എന്നൊരു അഭിപ്രായമുണ്ടു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : പ്രൊഫ. കെ മോഹന്‍ദാസു്
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|