Raga Notes
Arohana | S R2 G3 M1 P D2 S (C D E F G A C)
|
Avarohana | S N2 D2 P1 M1 G3 R2 S (C Bb A G F E D C)
|
Chords | C (C-E-G), Dm (D-F-A), Am (A-C-E), F (F-A-C), Gm (G-Bb-D), Am (A-C-E), Bb (Bb-D-F) |
Audio Raga Demonstration
Listen to Kamboji on keyboard by clicking on the player
Demonstration of Chords for Kamboji
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D | D-Minor | D-D-Minor
E | A-Minor | E-A-Minor
F | F-Major | F-F-Major
G | G-Minor | G-G-Minor
A | A-Minor | A-A-Minor
Bb | Bb-Major | Bb-Bb-Major
|
ആരോഹണം : സരിഗമപധസ
അവരോഹണം : സനിധപമഗരിസ
28-മത്തെ മേളകര്‍ത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണു് കാംബോജി. ഇതൊരു ഷാഡവ സമ്പൂര്‍ണ്ണ രാഗമാണു് (ആരോഹണത്തില്‍ ആറു സ്വരങ്ങളും അവരോഹണത്തില് ഏഴു് സ്വരങ്ങളും).
ആരോഹണത്തില്‍ നിഷാദം വര്‍ജ്ജ്യമാണു്. ഷഡ്ജം, ചതുര്‍ശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനിഷാദം, കാകളിനിഷാദം (അന്യസ്വരം) എന്നവയാണു്. ഇതൊരു ഏകാന്യ സ്വരഭാഷാംഗ രാഗമാണു്. ഭാഷാംഗസ്വരമായ കാകളിനിഷാദം 'സനിപധസ' എന്ന പ്രയോഗത്തിലാണു് വരുന്നതു്.
കൃതികള്‍ സ്വരപ്പെടുത്തി എഴുതുമ്പോള്‍ അന്യസ്വരത്തിനു മുകളില്‍ ഒരു നക്ഷത്രചിഹ്നം അടയാളപ്പെടുത്തണം. കച്ചേരിയില്‍ പ്രധാനരാഗമായി തിരഞ്ഞെടുക്കാറുള്ള രാഗങ്ങളിലൊന്നാണു് കാംബോജി. ഇതൊരു മൂര്ച്ഛനാകാരക രാഗമാണു്.
ഈ രാഗത്തിന്റെ ധൈവതം ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ദേശ്യതോഡി (സഗമപധനിസ - സനിധപമഗരിസ 8-മത്തെ മേളകര്‍ത്താരാഗമായ തോഡിയില്‍ ജന്യം ) എന്ന രാഗം ജനിക്കും. ത്രിസ്ഥായി രാഗമാണു്.
മധ്യമം, ധൈവതം, നിഷാദം എന്നിവ രാഗഛായാസ്വരങ്ങളാണു്. മഗസ, പധമാപധമഗ സരിഗസ എന്നിവ രാഗഞ്ജക പ്രോയോഗങ്ങളാണു്. (മഗസ എന്ന പ്രയോഗം ഗമകമില്ലാതെ പാടിയാല്‍ നാട്ടക്കുറുഞ്ചി രാഗത്തിന്റെ ഛായ തോന്നും. അതിനാല്‍ മ,ഗഗരിഗ രിസ എന്ന രീതിയില്‍ പാടണം). മംഗളകരവും സാര്‍വ്വകാലികവും സര്വ്വസ്വരഗമകവരിക രക്തിരാഗവുമാണു് കൈബോജി. ചില സംഗീത ഗ്രന്ഥങ്ങളില്‍ 'കാംബോധി' എന്നാണു് പേരു നല്കിയിട്ടുള്ളതു്.
പ്രധാന ഗ്രഹസ്വരങ്ങള്‍ ഷഡ്ജം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നിവയാണു്.
തമിഴു് സംഗീതത്തില്‍ ഈ രാഗത്തിന്റെ പേരു് കാമോദി എന്നാണു്. ശ്ലോകം വിരുത്തം എന്നിവ വര്‍ണ്ണനയോടു കൂടി പാടുവാനുതകുന്ന രാഗമാണു് കാംബോജി. എല്ലാ പ്രസിദ്ധ വാഗ്ഗേയകാരന്മാരും ഇതില്‍ കൃതികള്‍ രചിച്ചിട്ടുണ്ടു്.
പ്രധാന കൃതികള്‍ : മന്ദരധര (ഗീതം), സ്വാതിതിരുനാളിന്റെ 'സരസിജനാഭ' (അടതാളവര്‍ണ്ണം), ത്യാഗരാജസ്വാമിയുടെ 'ഓരംഗശായി' 'മാജാനകി', ദീക്ഷിതരുടെ 'ശ്രീ സുബ്രഹ്മണ്യായ നമസ്തേ', പാപനാശം ശിവന്റെ 'ആടും ദൈവം' തുടങ്ങിയവ.
വിലയ്ക്കു വാങ്ങിയ വീണ എന്ന സിനിമയിലെ 'കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും' എന്ന ഗാനത്തിന്റെ പല്ലവി, കമലദളത്തിലെ 'പ്രേമോദാരനായി' ഇവ കാംബോജിയിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : എന്‍ ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|