Raga Notes
Arohana | S R2 G2 M1 D2 N2 S (C D Eb F A Bb C)
|
Avarohana | S N2 P M1 P G2 M1 R2 S (C Bb G F G Eb F D C)
|
Chords | Cm (C-Eb-G), Dm (D-F-A), Eb (Eb-G-Bb), F (F-A-C), Gm (G-Bb-D), Dm (D-F-A), Bb (Bb-D-F) |
Chords Illustration
Audio Raga Demonstration
Listen to Kaanada on keyboard by clicking on the player
Demonstration of Chords for Kaanada
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Minor | C-C-Minor
D | D-Minor | D-D-Minor
Eb | Eb-Major | Eb-Eb-Major
F | F-Major | F-F-Major
G | G-Minor | G-G-Minor
A | D-Minor | A-D-Minor
Bb | Bb-Major | Bb-Bb-Major
|
ആരോഹണം : സഗമധപഗമധനിസ
അവരോഹണം : സധാപഗമരിസ
29-മത്തെ മേളകര്‍ത്താരാഗമായ ശങ്കരാഭരത്തിന്റെ ജന്യരാഗമാണു് കന്നഡ. ഈ രാഗത്തില്‍ വരുന്ന സ്വരങ്ങള്‍ ആരോഹണത്തില്‍ ഷഡ്ജം, അന്തരഗാന്ധാരം ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം എന്നിവയും അവരോഹണത്തില് ഷഡ്ജം, ചതുശ്രുതിധൈവതം, പഞ്ചമം, ശുദ്ധമധ്യമം, അന്തരഗാന്ധാരം, ചതുശ്രുതിഋഷഭം എന്നിവയും ആണു്. ആരോഹണവും അവരോഹണവും വക്രമാണു്. ആരോഹണത്തില്‍ ഋഷഭവും അവരോഹണത്തില് നിഷാദവും വര്‍ജ്ജ്യമാണു്. ഇതൊരു സാര്‍വ്വകാലിക രാഗമാണു്. വിസ്തരിച്ച ആലാപനത്തിനു് സാധ്യതയില്ലാത്ത രാഗവുമാണു്. ഗാന്ധാരം, മധ്യമം, ധൈവതം എന്നിവ ജീവസ്വരങ്ങളും രാഗഛായാസ്വരങ്ങളുമാണു്. രാഗഭാവം ഉളവാക്കുന്ന പ്രത്യേക സ്വരപ്രയോഗങ്ങള്‍ ഈ രാഗത്തിന്റെ പ്രത്യേകതയാണു്. ഗമധപ, ഗമപഗാരി, നിസധാപമ, ധപമപഗമരി എന്നീ വിശേഷാല്‍ പ്രയോഗങ്ങള്‍ ഈ രാഗത്തിനു ജീവന് നല്കുന്നു. മേളകര്‍ത്താരാഗപദ്ധതി രൂപവല്ക്കരിക്കുന്നതിനു് വളരെ മുമ്പു് പ്രചാരത്തിലുള്ള രാഗമായിരുന്നു കന്നഡ.
ഈ രാഗത്തിലുള്ള കൃതികള്‍ അധികവും മധ്യമകാലത്താണു് കൃതികളാണു്. രാഗാലാപനം ഇല്ലാത്തതു പോലെ തന്നെ ഈ രാഗത്തിലെ കൃതികള്‍ക്കു് അധികമായി നിരവല്‍ പാടിക്കേള്‍ക്കാറില്ല. സംഗീതക്കച്ചേരികളുടെ മധിയത്തിലാണു് അധികവും പാടിക്കേള്ക്കാറുള്ളതു്. ഈ രാഗത്തിലുള്ള പ്രധാന കൃതികള്‍ പുരന്ദരദാസരുടെ 'നാനിന്നധ്യാന' (ആദി), ത്യാഗരാജസ്വാമികളുടെ 'നിന്നാടനേല' (ആദി), 'ഭജരേഭജമാനസരാമം' (മിശ്രചാപ്പു്), 'സാകേതനികേതന' (രൂപകം), മുത്തുസ്വാമി ദീക്ഷിതരുടെ 'ഗീതിചക്ര' (മിശ്രചാപ്പു്), 'പാലയമാം' (രൂപകം), 'ശ്രീമാതൃഭൂതം' (മിശ്രചാപ്പു്), 'വിശ്വേശ്വരരക്ഷതു' (ആദി) എന്നിവയാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : പ്രൊഫ. കെ മോഹന്‍ദാസു്
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|