Raga Notes
Arohana | S R2 G3 M1 P D1 N2 S (C D E F G Ab Bb C)
|
Avarohana | S N2 D1 P M1 G3 R2 S (C Bb Ab G F E D C)
|
Chords | C (C-E-G), Gm (G-Bb-D), E-Aug (E-Ab-C), Fm (F-Ab-C), Gm (G-Bb-D), Fm (F-Ab-C), Bb (Bb-D-F) |
Chords Illustration
Audio Raga Demonstration
Listen to Charukesi on keyboard by clicking on the player
Demonstration of Chords for Charukesi
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D | G-Minor | D-G-Minor
E | E-Augmented | E-E-Augmented
F | F-Minor | F-F-Minor
G | G-Minor | G-G-Minor
Ab | F-Minor | Ab-F-Minor
Bb | Bb-Major | Bb-Bb-Major
|
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിധപമഗരിസ
26മത്തെ മേളകര്ത്താരാഗമാണു് ചാരുകേശി. സമ്പൂര്ണ്ണരാഗം. ഷഡു്ജം, ചതുശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം ഇവയാണു് സ്വരങ്ങള്‍. ത്യാഗരാജസ്വാമിയിലൂടെയാണു് ചാരുകേശിക്കു് പ്രശസ്തി ലഭിച്ചതു്.
മധ്യമം, പഞ്ചമം ഇവ നാസ്യസ്വരങ്ങളാണു്. ദ്രുതകാലപ്രയോഗങ്ങള് പാടാനുതകുന്ന രാഗമാണു. താരസ്ഥായിമധ്യമത്തിനു മുകളില്‍ സാധാരണയായി സഞ്ചാരം വരാറില്ല. വര്‍ണ്ണിച്ചു് പാടാന്‍ പറ്റുന്ന ഇതു് ഒരു മൂര്ച്ഛനാകാരകരാഗമാണു്. മധ്യമം, പഞ്ചമം, നിഷാദം എന്നീ സ്വരങ്ങളെ ആധാരഷഡു്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ഗൗരിമനോഹരി, നാടകപ്രിയ, വാചസ്പതി എന്നീ മേളരാഗങ്ങള്‍ ലഭിക്കും.
ഗാന്ധാരം, പഞ്ചമം എന്നിവയാണു് ഗ്രഹസ്വരങ്ങള്‍. കേള്‍ക്കാന്‍ വളരെ സുഖമുള്ള രാഗാമാണു് ചാരുകേശി. പ്രത്യാഹതഗമകം (അവരോഹണക്രമത്തില്‍ ഒരു സ്വരം പാടുമ്പോള്‍ തൊട്ടടുത്ത സ്വരത്തെ ധ്വനിപ്പിച്ചു പാടുന്ന രീതി - സനി നിധ ധപ പമ മഗ) ഈ രാഗത്തിന്റെ ഛായയെ എടുത്തു കാട്ടുന്നു. എപ്പോഴും പാടാവുന്ന രാഗമാണിതു്.
പ്രധാനകൃതികള്‍ : ത്യാഗരാജസ്വാമിയുടെ 'ആടമോഡി ഗലദ', സ്വാതിതിരുനാളിന്റെ 'കൃപയാപാലയ ശൗരേ', സുബ്രഹ്മണ്യഭാരതിയുടെ 'മാതാപരാശക്തി' തുടങ്ങിയവ.
ഉത്സവപ്പിറ്റേന്നു് എന്ന ചിത്രത്തിലെ 'പുലരിപ്പൂമഞ്ഞുതുള്ളികള്', തുലാഭാരത്തിലെ 'കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു', കിഴക്കുണരും പക്ഷിയിലെ 'ഘനശ്യാമമോഹനകൃഷ്ണാ' എന്നീ ഗാനങ്ങള്‍ ചാരുകേശിയിലാണു് ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
(അടിക്കുറിപ്പു് : ഈ പംക്തിയില്‍ ചലച്ചിത്രഗാനങ്ങള്‍ ഉദാഹരിക്കുന്നതു് മനസ്സിലാക്കാനുള്ള എളുപ്പത്തിനു വേണ്ടി മാത്രമാണു്. പലപ്പോഴും ഇവ കൃത്യമായോ പൂര്‍ണ്ണമായോ ഒരേ രാഗം പാലിക്കുന്നുവെന്നു് പറയാനിവില്ല. രാഗങ്ങള്‍ ഇടകലരുന്നതും ഗായകന് മനോധര്‍മ്മം പ്രയോഗിക്കുന്നതും സാധാരണമാണു് )
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|