Raga Notes
Arohana | S R1 G3 P D1 S (C Db E G Ab C)
|
Avarohana | S N3 D1 P G3 R1 S (C B Ab G E Db C)
|
Chords | C (C-E-G), Db (Db-E-Ab), Em (E-G-B), C (C-E-G), Ab-Aug (Ab-C-E), Em (E-G-B)
|
Audio Raga Demonstration
Listen to Bowli on keyboard by clicking on the player
Demonstration of Chords for Bowli
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
Db | Db-Major | Db-Db-Major
E | E-Minor | E-E-Minor
G | C-Major | G-C-Major
Ab | Ab-Augmented | Ab-Ab-Augmented
B | E-Minor | B-E-Minor
|
ആരോഹണം : സരിഗപധസ
അവരോഹണം : സനിധപഗരിസ
15-മതു് മേളരാഗമായ മായാമാളവഗൗളയുടെ ജന്യരാഗമാണു് ഭൗളി (ബൗളി ). ഇതൊരു ഔഡവ-ഷാഡവ രാഗമാണു്. ആരോഹണത്തില്‍ മധ്യമം നിഷാദം അവരോഹണത്തില് മധ്യമം എന്നിവയാണു് വര്ജ്ജ്യസ്വരങ്ങള്. ഷഡു്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം എന്നിവയാണു് ഭൗളിയുടെ സ്വരസ്ഥാനങ്ങള്‍. ഇതൊരു ഉപാംഗരാഗമാണു്. രി ഗ ധ രാഗച്ഛായാസ്വരങ്ങളും രി ഗ പ ധ ഗ്രഹസ്വരങ്ങളുമാണു്. നിഷാദം അല്പസ്വരമായാണു് ഉപയോഗിക്കുന്നതു്. ദ്വിതീയ ഘനപഞ്ചരാഗങ്ങളില് ഉള്‍പ്പെട്ട രാഗമാണു് ഭൗളി. ഒരു ത്രിസ്ഥായിരാഗമായ ഭൗളി ഒരു പ്രഭാതരാഗമാണു്. പ്രഭാതസമയത്തു് പാടിയാല്‍ സകല സമ്പത്തുകളും കൈവരുമെന്നാണു് പറയപ്പെടുന്നതു്.
സരിഗപാ, ഗപഗരിസ, ഗപധപഗാ, ഗപാധരിസാ, സനിധാപാ തുടങ്ങിയവ വിശേഷ സഞ്ചാരങ്ങളാണു്. വിസ്തരിച്ച ആലാപത്തിനു ഇടം കൊടുക്കുന്നില്ലെങ്കിലും ശുഭകരമായ രാഗമാണിതു്. ജണ്ടധാട്ടു പ്രയോഗങ്ങളില്‍ ശോഭിക്കുന്ന രാഗമാണിതു്. തമിഴു് തേവാരത്തിലെ 'പണ്-പുറനീര്മയു് 'എന്നതു് ഈ രാഗമാണു്. രേവഗുപ്തി (സരിഗപധസ-സധപഗരിസ - പതിനഞ്ചില്‍ ജന്യം ) യോടു് സാമ്യമുള്ള രാഗമാണു് ഭൗളി. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ബിഭാസു് എന്ന രാഗമാണു് ഈ രണ്ടു രാഗങ്ങള്‍ക്കും തുല്യമായുള്ളതു്. ത്യാഗരാജസ്വാമിയുടെ 'മേലുകോവയ്യ' (ഖണ്ഡചാപ്പു്-ഝംപ, ദിവ്യനാമകീര്ത്തനം ), ദീക്ഷിതരുടെ 'ശ്രീപാര്‍വ്വതി' (ആദി ), സ്വാതിതിരുനാളിന്റെ 'പാര്വ്വതീനായക' (ആദി ), അന്നമാചാര്യരുടെ 'ശ്രീമന്നാരായണ' (ആദി ), നീലകണ്ഠശിവന്റെ 'ശംഭോ മഹാദേവ' (മിശ്രചാപ്പു് ), പാപനാശം ശിവന്റെ 'കരുണാനിധിയേ' (ചാപ്പു് ) എന്നിവ ഈ രാഗത്തിലെ ചില കൃതികളാണു്. പി ലീല പാടിയ നാരായണീയത്തിലെ 'നാരായണായ നമഃ' എന്നു തുടങ്ങുന്ന ഭാഗം 'ചെല്ലച്ചെറുകിളിയേ' (ചിത്രമേള ) എന്ന ഗാനത്തിന്റെ ആദ്യ ഭാഗം എന്നിവ ഭൗളി രാഗത്തിലാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : എന്‍ ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|