Raga Notes
Arohana | S R2 G2 M1 P D2 N2 S (C D Eb F G A Bb C)
|
Avarohana | S N2 D1 P M1 G2 R2 S (C Bb Ab G F Eb D C)
|
Chords | Cm (C-Eb-G), D-Dim (D-F-Ab), Eb (Eb-G-Bb), F (F-Ab-C), Gm (G-Bb-D), Ab (Ab-C-Eb), A-Dim (A-C-Eb), Bb (Bb-D-F)
|
Chords Illustration
Audio Raga Demonstration
Listen to Bhairavi on keyboard by clicking on the player
Demonstration of Chords for Bhairavi
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Minor | C-C-Minor
D | D-Diminished | D-D-Diminished
Eb | Eb-Major | Eb-Eb-Major
F | F-Major | F-F-Major
G | G-Minor | G-G-Minor
Ab | Ab-Major | Ab-Ab-Major
A | A-Diminished | A-A-Diminished
Bb | Bb-Major | Bb-Bb-Major
|
ആരോഹണം : സരിഗമപധനിസ
അവരോഹണം : സനിധപമഗരിസ
20-മതു് മേളരാഗമായ നാഭൈരവിയുടെ ജന്യരാഗമാണു് ഭൈരവി. ക്രമസമ്പൂര്ണ്ണ ജന്യരാഗത്തിനുദാഹരണമാണിതു്. ആരോഹണത്തില്ത്തന്നെ അന്യസ്വരമായി ചതുശ്രുതിധൈവതം വരുമെന്നതിനാല്‍ ഇതൊരു എകാന്യസ്വരഭാഷാംഗരാമാണു്.
ഷഡു്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം (അന്യസ്വരം), ശുദ്ധധൈവതം, കൈശികിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍. സഗരിഗമപധനിസ-സനിധപമഗരിസ എന്നും ഒരു ആരോഹണ അവരോഹണം പാടപ്പെടുന്നുണ്ടു്. രി ഗ മ നി ജീവസ്വരങ്ങളും, നി രി പ ധ ഗ്രഹസ്വരങ്ങളുമാണു്.
ജണ്ടധാട്ടു് പ്രയോഗങ്ങളില്‍ കൂടുതല്‍ ശോഭിക്കുന്ന സാര്‍വ്വകാലികരാഗമാണു് ഭൈരവി. ഭക്തി കരുണ എന്നിവയാണു് രാഗം ഉളവാക്കുന്ന ഭാവങ്ങള്‍.
തമിഴു് സംഗീതത്തില്‍ പണ്കൗശികം എന്നതു് ഭൈരവിയാണു്. പച്ചിനിറിയം ആദിയപ്പയ്യരുടെ 'വിരിബോണി' (അടതാളവര്‍ണ്ണം ), ശ്യാമശാസ്ത്രിയുടെ 'കാമാക്ഷി' (ചാപ്പു സ്വരജതി ), ത്യാഗരാജരുടെ 'ഉപചാരമുജൈസേ' (രൂപകം ), 'രാമാ കോദണ്ഡരാമാ' (ആദിദിവ്യനാമകീര്ത്തനം ), ദീക്ഷിതരുടെ 'ചിന്തയമാകന്തമൂലകന്ദം' (രൂപകം ), സ്വാതിതിരുനാളിന്റെ 'ജനനീമാമവ' (മിശ്രചാപ്പു് നവരാത്രികീര്‍ത്തനം ), പട്ടണം സുബ്രഹ്മണ്യയ്യരുടെ 'നീപാദമുലേഗതിയിനി' (ആദി ), പാപനാശം ശിവന്റെ 'അത്തരണം' (ആദി ), എന്നിവ ഈ രാഗത്തിലെ ചില കൃതികളാണു്. 'ഈശ്വരന് മനുഷ്യനായവതരിച്ചു' (ശ്രീഗുരുവായൂരപ്പന് ), 'മന്ത്രംപോലെ' (മനസ്സിന്റെ തീര്‍ത്ഥയാത്ര ) എന്നീ സിനിമാഗാനങ്ങള്‍ ഭൈരവിയിലാണു് ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : എന്‍ ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|