Raga Notes
Arohana | S G3 R2 G3 M1 P D2 P S (C E D E F G A G C)
|
Avarohana | S N3 D2 P M1 G3 R2 S (C B A G F E D C)
|
Chords | C (C-E-G), Dm (D-F-A), Em (E-G-B), F (F-A-C), G (G-B-D), Am (A-C-E), B-Dim (B-D-E) |
Audio Raga Demonstration
Listen to Begada on keyboard by clicking on the player
Demonstration of Chords for Begada
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major
D | D-Minor | D-D-Minor
E | E-Minor | E-E-Minor
F | F-Major | F-F-Major
G | G-Major | G-G-Major
A | A-Minor | A-A-Minor
B | B-Diminished | B-B-Diminished
|
ആരോഹണം : സഗരിഗമപധപസ
അവരോഹണം : സനിധപമാഗരിസ
29-മത്തെ മേളകര്‍ത്താരാഗമായ ശങ്കരാഭരണത്തില്‍ ജന്യം. വക്രഷാഡവ സമ്പൂര്‍ണ്ണ രാഗമാണു്. ആരോഹണത്തില്‍ നിഷാദം വര്‍ജ്യം. (ആരോഹണത്തില്‍ വരുന്ന ആറു സ്വരങ്ങള്‍ ക്രമത്തിലല്ലാതെ - സരിഗമപധസ എന്നല്ലാതെ പധപസ എന്നു് വക്രമായി വരുന്നതിനാലാണു് വക്രഷാഡവം എന്നു പറയുന്നതു് ) ഉപാംഗരാഗമാണു്.
ഇതിലെ കാകളിനിഷാദം 'സനിധപ' എന്ന പ്രയോഗത്തില്‍ മാത്രമേ കൃത്യമായി വരുന്നുള്ളു. 'പധപനി, ധ, പ, രിനി, ധപ' തുടങ്ങിയ പ്രയോഗങ്ങളില്‍ കൈശികിനിഷാദത്തോടടുത്തുള്ള രീതിയിലാണു് (ധ, സനി ) നീഷാദം പാടുന്നതു്. അതു പോലെ 'ധപമ' എന്ന പ്രയോഗത്തില്‍ മധ്യമം പാടുമ്പോള്‍ പഞ്ചമത്തിലും ഗാന്ധാരത്തിലും തൊട്ടിട്ടാണു് പാടുന്നതു്. (പഗഗപമാ). 'മാമാഗരിമഗമ' എന്ന പ്രയോഗത്തിലെ മൂന്നു മധ്യമവും പാടുന്ന രീതി വ്യത്യസ്തമാണു്. ബോഗഡയിലെ നിഷാദവും മധ്യമവും ഈ രാഗത്തിന്റെ വ്യക്തത്വം എടുത്തു കാട്ടുന്നു. ഇതിനാല്‍ 'ബേഗഡമധ്യമ' മെന്നും 'ബോഗഡനിഷാദ' മെന്നും ഇവ അറിയപ്പെടുന്നു.
ഗുരുമുഖത്തുനിന്നു തന്നെ പഠിക്കേണ്ട രാഗമാണു് ബേഗഡ. ഈ രാഗം വളരെ ഭംഗിയായി ഏറെ നേരം ആലപിച്ചതിനാല്‍ പട്ടണം സുബ്രഹ്മണ്യയ്യര്ക്കു് 'ബേഗഡ സുബ്രഹ്മണ്യയ്യര്‍' എന്ന പേരു് ലഭിച്ചു.
വീണ കുപ്പയ്യരുടെ 'ഇന്തസ്പലമു' (വര്‍ണ്ണം) ദീക്ഷിതരുടെ 'വല്ലഭനായകസ്യ', രാമനാഥപുരം ശ്രീനിവാസയ്യരുടെ 'അനുദിനമു' സ്വാതിതിരുനാളിന്റെ 'കരുണാരമാധവ' തുടങ്ങിയവ ചില പ്രധാന കൃതികളാണു്.
'അമ്പലപ്പറമ്പിലെ ആരാമത്തിലെ' (നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി), 'കലയുടെ ദേവി കരുണാമയി' (ഉദയം), 'ഇന്നലെ നീയൊരു' (സ്ത്രീ) എന്നീ സിനിമാഗാനങ്ങള്‍ ബേഗഡയിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : എന്‍ ലളിത
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|