Raga Notes
Arohana | S G3 M2 P N3 S (C E F# G B C)
|
Avarohana | S N3 P M2 G3 S (C B G F# E C)
|
Chords | C (C-E-G), Em (E-G-B), Esus2 (E-F#-B), C (C-E-G), Em (E-G-B) |
Audio Raga Demonstration
Listen to Amrithavarshini on keyboard by clicking on the player
Demonstration of Chords for Amrithavarshini
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Major | C-C-Major E | E-Minor | E-E-Minor F# | E-Suspended2 | F#-E-Suspended2 G | C-Major | G-C-Major B | E-Minor | B-E-Minor
|
ആരോഹണം : സഗമപനിസ
അവരോഹണം : സനിപമഗസ
66മത്തെ മേളമായ ചിത്രാംബരിയുടെ ജന്യരാഗമാണു് അമൃതവര്‍ഷിണി. ഷഡു്ജം, അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, കാകളിനിഷാദം, എന്നിവയാണു് സ്വരസ്ഥാനങ്ങള്‍. ഒരു ഔഡവരാഗമായ അമൃതവര്‍ഷിണിയുടെ വര്ജ്യസ്വരങ്ങള് ഋഷഭം, ധൈവതം എന്നിവയാണു്. അതിനാല്‍ ഗമനശ്രമ (53), മേചകല്ല്യാണി (65), രസികപ്രിയ (72) എന്നീ മേളങ്ങളിലും ജന്യമെന്നു പറയാം.
വിസ്തരിച്ചുള്ള ആലാപനത്തിനു് ഇടം നല്കുന്നില്ലെങ്കിലും ആകര്‍ഷണീയമായ രാഗമാണിതു്. മധ്യകാലത്തില്‍ പ്രത്യാഹതഗമകങ്ങളോടെ പാടിയാല്‍ ശോഭിക്കും.
മഴ പെയ്യിക്കുന്ന രാഗമാണു് അമൃതവര്‍ഷിണി എന്നു പറയപ്പെടുന്നു. എട്ടയപുരം ഗ്രാമത്തില്‍ 'ആനന്ദാമൃതാകര്‍ഷിണി' എന്ന അമൃതവര്‍ഷിണി രാഗം പാടി മഴപെയ്യിച്ചുവെന്നു പറയപ്പെടുന്നു.
ഈ രാഗത്തില്‍ അധിക കൃതികളോ ഗാനങ്ങളോ ഇല്ല. ഹിമഗിരികുമാരി (ആദി), മുത്തയ്യാ ഭാഗവതരുടെ 'സുധാമയി സുധാനിധി' (രൂപകം), ത്യാഗരാജസ്വാമിയുടെ 'സരസീരുവിനയനേ' (ആദി) എന്നിവ ചില കൃതികളാണു്.
'ആഷാഢം പാടുമ്പോള്‍' (മഴ), മനസ്സിലുണരൂ ഉഷഃസന്ധ്യയായി എന്ന ഗാനത്തിലെ 'കനിവിന് കാഞ്ചന കതിര്‍മാല ചൊരിയൂ' എന്ന ഭാഗം എന്നിവ അമൃതവര്‍ഷിണി രാഗത്തില്‍ ചിട്ടപ്പെടുത്തിയവയാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|