Raga Notes
Arohana | S R2 M1 P N2 S (C D F G Bb C)
|
Avarohana | S N2 D2 M1 R2 S (C Bb A F D C)
|
Chords | Csus2 (C-D-G), Dm (D-F-A), F (F-A-C), Gm (G-Bb-D), Dm (D-F-A), Bb (Bb-D-F) |
Audio Raga Demonstration
Listen to Aandholika on keyboard by clicking on the player
Demonstration of Chords for Aandholika
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Suspended2 | C-C-Suspended2
D | D-Minor | D-D-Minor
F | F-Major | F-F-Major
G | G-Minor | G-G-Minor
A | D-Minor | A-D-Minor
Bb | Bb-Major | Bb-Bb-Major
|
ആരോഹണം : സരിമപനിസ
അവരോഹണം : സനിധമരിസ
22മത്തെ മേളകര്‍ത്താരാഗമായ ഖറഹരപ്രിയയുടെ ജന്യരാഗമാണു് ആന്ദോളിക. ഈ രാഗത്തിന്റെ സ്വരങ്ങള്‍ ആരോഹണത്തില്‍ ഷഡു്ജം, ചതുശ്രുതിഋഷഭം, ശുദ്ധമധ്യമം, പഞ്ചമം, കൈശികിനിഷാദം എന്നിവയും അവരോഹണത്തില് കൈശികിനിഷാദം, ചതുശ്രുതിധൈവതം, ശുദ്ധമധ്യമം, ചതുശ്രുതിഋഷഭം, ഷഡു്ജം എന്നിവയുമാണു്. ഇതു് ഒരു ഔഡവ-ഔഡവരാഗമാണു്. ആരോഹണത്തില്‍ ഗാന്ധാരവും ധൈവതവും അവരോഹണത്തില് പഞ്ചമവും ഗാന്ധാരവും വര്ജ്യമാണു്. ആരോഹണത്തില്‍ മധ്യമം, നിഷാദം അവരോഹണത്തില് ധൈവതവും എന്നിവ ജീവസ്വരങ്ങളാണു്. പനിനിധമ, രിമരിസനി, രിമപനിധമ എന്നിവ രാഗച്ഛായ ഉണ്ടാക്കുന്ന സ്വരപ്രയോഗങ്ങളാണു്.
കച്ചേരിയില്‍ സാധാരണയായി വിസ്തരിച്ചു് ആലപിക്കുന്ന പതിവില്ല. ഈ രാഗത്തില്‍ വളരെയധികം കൃതികളുള്ളതായി അറിവില്ല. ജി എന്‍ ബാലസുബ്രഹ്മണ്യത്തിന്റെ 'നീദയരരാതാ' എന്ന ആദിതാളവര്ണ്ണം ഒരപൂര്‍വ്വ വര്‍ണ്ണമാണു്. ആന്ദോളികയുടെ പ്രധാന സ്വരപ്രയോഗങ്ങളും ഭാവവും ഈ വര്‍ണ്ണത്തിന്റെ സാഹിത്യത്തിലും ചിട്ടസ്വരത്തിലും ചരണസ്വരത്തിലും നിറഞ്ഞു നില്ക്കുന്നു. ആന്ദോളികരാഗത്തിലുള്ള പ്രസിദ്ധമായ 'രാഗസുധാരസ പാനമുജേസി' എന്ന ആദി താളത്തിലുള്ള കീര്‍ത്തനം ത്യാഗരാജസ്വാമികളുടേതാണു്. മറ്റു കീര്ത്തനങ്ങളിലൊന്നും ഈ രാഗത്തില്‍ പ്രചാരമുള്ളതായി അറിവില്ല. ('രാഗസുധാരസ പാനമുജേസി' എന്ന കീര്‍ത്തനം 'സര്‍ഗ്ഗം' എന്ന ചിത്രത്തില്‍ യേശുദാസു് ആലപിച്ചിട്ടുണ്ടു് )
ആധാരം : സാധകം - തയ്യാറാക്കിയതു് : പ്രൊഫ. കെ മോഹന്‍ദാസു്
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|