പ്രമദ വൃന്ദാവനം
സ്വീറ്റ് മെലഡീസ് 1
Pramada Vrindavanam (Sweet Melodies Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 26 2012 09:12:53.
പ്രമദവൃന്ദാവനം ഈ നവതപോവനം
ഹൃദയം കവരും സുഖദ മൃദുഗേഹം
സുഖദ മൃദു ഗേഹം
(പ്രമദവൃന്ദാവനം ....)

സൂര്യോദയം കൊണ്ടു മുഖശ്രീ എഴുതുമീ
ഹേമാംഗ രാഗ പ്രഭാതം(2)
ഹിമസരോവരം കുളിരല ചാര്‍ത്തുമീ
സുരഭില സുമലാവണ്യം
ഈ അസുലഭ സംഗീത ഭാവം
ആഹാ.. ആഹാ..ആഹാ
(പ്രമദവൃന്ദാവനം...)

നീലാഞ്ജനം കൊണ്ടു തിരുമിഴി എഴുതുമീ
ഏണാങ്ക ചന്ദ്ര പ്രസാദം(2)
കവന ഹൃദയത്തില്‍ ഭാവമയൂരങ്ങള്‍
മഴമുകിലോല്‍സവ നടനം
ആ മധുമയ സായൂജ്യ സാരം
ആഹാ...ആഹാ...ആഹാ..
(പ്രമദവൃന്ദാവനം...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts