കരളുടുക്കം കൊട്ടി
ആവണി തെന്നൽ
Karaludukkum Kotti (Avani Thennal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകെ ജെ യേശുദാസ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:00.

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം

കരളുടുക്കും കൊട്ടി ഞാനൊരു കവിത പാടാം
പ്രാണതന്ത്രികള്‍ മീട്ടിയോണപ്പാട്ടു പാടാം
ഞാനൊരു പാട്ടു പാടാം!

കേരളത്തില്‍ പണ്ടുപണ്ടൊരു
കേളികേട്ട പ്രജാപതി
പെരുമ നാടിനു കൈവളര്‍ത്തി
പേരവന്നു മഹാബലി
അരചനവനുടെ പഴയകാലം
സ്മൃതിയിലിന്നും പുതുമതാന്‍

കുമ്മിയടി പെണ്ണേ കുമ്മിയടി പെണ്ണേ
കുമ്പിട്ടു കുമ്പിട്ടു കുമ്മിയടി
കുന്നലനാട്ടില്‍ വരവായി മാവേലി
കുമ്പിട്ടു കുമ്പിട്ടു കുമ്മിയടി

അന്നൊരിക്കല്‍ വിഷ്ണു നരനായവതരിച്ചൂ ഭൂമിയില്‍
വാമനാഖ്യന്‍ ചെന്നു മാബലി സന്നിധാനം പൂകിനാന്‍
മന്നന്‍ മാബലിയോടു മൂന്നടി മണ്ണിരന്നു വാമനന്‍
കാമിതം നിറവേറ്റി മാബലി, മണ്ണളന്നൂ വാമനന്‍

ഈശാവാസ്യമിദം സര്‍വ്വം
യത് കിഞ്ചജഗത്യാം ജഗത്
തേന ത്യക്തേന ഭുഞ്ജീഥാഃ
മാഗൃഥഃ കസ്യ സ്വിഗ്ദ്ധനം

മൂന്നുപാരും ബലിശിരസ്സും കീഴടക്കീ വാമനന്‍
ദൈവപാദം തള്ളി, പാതളത്തിലാണ്ടൂ മാബലി
ആണ്ടിലൊരുനാള്‍ നാടുകാണാനണയുമാ പുണ്യാതിഥി
അന്നു മാമലനാട്ടിനുത്സവമന്നു പൊന്‍‌തിരുവോണം
ത്യാഗി ബലിയുടെ നാട്ടുകാര്‍ നാം
ഭോഗലാലസരാകൊലാ!

കരളുടുക്കും കൊട്ടി ഞാനൊരു കവിത പാടാം
പ്രാണതന്ത്രികള്‍ മീട്ടിയോണപ്പാട്ടു പാടാം
ഞാനൊരു പാട്ടു പാടാം!
(മാവേലി...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts