ഹിമശീത പമ്പയില്‍
അയ്യപ്പ ഗാനങ്ങള്‍ 1
Himaseetha Pambayil (Ayyappagaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകെ ജെ യേശുദാസ്
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:59.





ഹിമശീതപമ്പയില്‍ നീരാടിവന്നിടും
ശബരിമലയിലെ കാറ്റേ...
ഭഗവാനെ വീശുന്ന വെഞ്ചാമരത്തിനാല്‍
ഭക്തരെ വീശുമോ കാറ്റേ...
അയ്യപ്പഭക്തരെ വീശുമോ കാറ്റേ...
(ഹിമശീത)

ഞങ്ങള്‍ക്ക് ഭഗവാന്‍ കനിഞ്ഞുനല്‍കി
ദിവ്യസം‌പൂജ്യസുന്ദരനാമം സ്വന്തം നാമം
നീയറിഞ്ഞില്ലെ കുളുര്‍കാറ്റേ ഞങ്ങള്‍
മാലയിട്ടാല്‍ അയ്യപ്പന്മാര്‍...
അയ്യനും ഞങ്ങളുമൊന്ന് ഒന്ന് ഒന്ന്..
(ഹിമശീത)

സര്‍വ്വലോകങ്ങളും സന്തതം ചുറ്റിടും
ഗന്ധവാഹന്‍ നീ പറയൂ നീ പറയൂ
മണികണ്ഠനെപ്പോല്‍ സമത്വ സഹൃദയന്‍
മറ്റൊരു സര്‍വ്വേശനുണ്ടോ...
മന്നിതിലെങ്ങാനുമുണ്ടോ ഉണ്ടോ ഉണ്ടോ
(ഹിമശീത)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts