വൃശ്ചികമാസം പിറന്നാലോ
അയ്യപ്പ ഗാനങ്ങള്‍ 3
Vrischikamaasam Pirannaalo (Ayyappaganangal Volume III)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:57.

വൃശ്ചികമാസം പിറന്നാലോ
രുദ്രാക്ഷമാലയണിയേണം
നൊയ്മ്പുകള്‍ നോക്കി കെട്ടുംകെട്ടി
ശബരിമലയില്‍ പോകേണം

എരുമേലില്‍ ചെന്നു പേട്ടതുള്ളണം
പേരൂര്‍ത്തോട്ടില്‍ കുളിച്ചു പിന്നെ
അഴുതയില്‍ മുങ്ങാം കല്ലെടുക്കാം
കല്ലിട്ടു കല്ലിടാംകുന്നു കയറാം

സ്വാമിയേ ശരണം ശരണം താ
അയ്യപ്പാ ശരണം ശരണം താ
ഹരിഹരസുതനേ അയ്യപ്പാ
പാപമോചനാ ശരണം താ
(വൃശ്ചിക...)

പടി പതിനെട്ടും കടന്നുചെന്നു
ഹരിഹരസുതനെ തൊഴുതു നിന്നാല്‍
ഹൃദയത്തില്‍ കരുണാജലം നിറയും
സ്വാമിയേ ശരണം അയ്യപ്പാ
(വൃശ്ചിക...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts