താമര തളിരണി
ശരത്കാല പുഷ്പങ്ങൾ
Thaamara Thalirani (Sharathkaala Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംബോംബെ എസ്‌ കമാല്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:57.

താമരത്തളിരണിക്കൈവിരൽത്തുമ്പിനാൽ
തംബുരുക്കമ്പിയെ തൊട്ടുണർത്തി
ചെവിയോർത്തു ശ്രുതിചേർത്ത്
നാണിച്ചു നാണിച്ചൊരു
ജയദേവഗീതം നീ പാടി
(താമര)

സുമിതമാം ഗോകുല സാലവനത്തിലെ
വിജനനികുഞ്ജത്തിൽ‌നിന്നും
വിരഹിണി രാധിക കണ്ണനെ കേൾപ്പിച്ച
പരിദേവനഗാഥ പാടി
(താമര)

പ്രിയസഖീ ഞാൻ നിന്റെ ഗാനകല്ലോലിനീ-
മധുരപ്രവാഹത്തിലൂടെ
കരകൾ കാണാത്ത കൈവല്യം തേടുന്ന
കളഹംസമായ് മുന്നിലൊഴുകീ
(താമര)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts