സുപ്രഭാതം
അയ്യപ്പ ഗാനങ്ങള്‍ 4
Suprabhatham (Ayyappa Ganangal Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരേവഗുപ്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:52.
സുപ്രഭാതം... സ്വാമീ സുപ്രഭാതം...
സത്യമാം പൊന്നും പതിനെട്ടാംപടിയുടെ തത്ത്വമേ
ചിത്പുരുഷാര്‍ത്ഥ ചിദാനന്ദമേ (സത്യമാം)
ചിത്തങ്ങള്‍ വിളക്കുന്ന ചിന്താമണേ
സുപ്രഭാതം... സ്വാമീ സുപ്രഭാതം...

അഷ്ടദിക്‍പാലകര്‍ ആദിത്യശംഖമൂതി
അങ്ങയെ പള്ളിയുണര്‍ത്തുമ്പോള്‍
ആകാശമാര്‍ദ്രമാം ഭൂപാളം
ഞാനാ ധ്യാനത്തിന്നവരോഹം - സ്വാമീ
അടിയന്റെ മനസ്സാം കടലിലെ തിരകള്‍
അങ്ങേയ്ക്കു കാല്‍ത്തളയാവുന്നു - അതെന്‍
അയ്യപ്പചരണം പുല്‍കുന്നു (സുപ്രഭാതം...)

ബ്രഹ്മാദിദേവകള്‍ നക്ഷത്രപ്പൂക്കളാല്‍
ധര്‍മ്മാര്‍ച്ചനം ചെയ്തു കൂപ്പുമ്പോള്‍
ഈ ലോകം തൃക്കയ്യില്‍ ജലപുഷ്പം
ഞാനൊരു ദലത്തിന്‍ സൗരഭ്യം - സ്വാമീ
അടിയന്റെ മിഴിയിലെ ബാഷ്പകണങ്ങള്‍
അങ്ങേയ്ക്കു രുദ്രാക്ഷമാവുന്നു - അതെന്‍
അയ്യപ്പഹൃദയം പുല്‍കുന്നു (സത്യമാം...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts