വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശിവരഞ്ജനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:46.
ഉണ്ണിക്കരങ്ങളാല്‍ പൂക്കളം നെയ്യും നിന് ഉണ്ണിയെ ഞാനിന്നു കണ്ടു... കണ്ണെടുക്കാതെ ഞാന്‍ നോക്കി നിന്നു മാഞ്ഞ വര്‍ണ്ണങ്ങള്‍ വീണ്ടും തെളിഞ്ഞു (ഉണ്ണിക്കരങ്ങളാല്‍) പുതിയ പടിപ്പുരതാണ്ടി ഞാന്‍ മുറ്റത്തൊ- രതിഥിയെപ്പോല് വന്നുനിന്നു... മണ്ണില്‍ മനസ്സിലെയോര്മ്മപോല് നിന് പാദഭംഗി കൊഴിഞ്ഞു കിടന്നു... (ഉണ്ണിക്കരങ്ങളാല്‍) തഴുകും തളിര്ത്തെന്നല് നീ തേയ്ക്കുമെണ്ണതന് നറുമണം പേറിനടന്നു... വാതിലിന് പിന്നില്‍ നിന് കണ്ണുകളാം ദുഃഖനാളങ്ങള് മെല്ലെയുലഞ്ഞു... (ഉണ്ണിക്കരങ്ങളാല്‍) നിര്‍മ്മിച്ച കൈകളാല്‍ത്തന്നെ നിന് പൊന്മകന് പിന്നെയാ പൂക്കളം മായ്ച്ചു... ഉണ്ണിതന്‍ സ്ഥാനത്തു നീയായി പൂക്കളം എന്‍ നഷ്ടയൗവ്വനമായി... (ഉണ്ണിക്കരങ്ങളാല്‍) | |