വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ചാരുകേശി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:44.
പായിപ്പാട്ടാറ്റില്‍ വള്ളംകളി - വള്ളംകളി പമ്പാനദിതിരയ്ക്ക് ആര്‍പ്പുവിളി - ആര്‍പ്പുവിളി കാരിച്ചാല്ച്ചുണ്ടനും ആനാരിച്ചുണ്ടനും കാവാലം ചുണ്ടനും പോര്‍വിളിയില്‍ ആ വലിയ ദിവാന്‍ജിയും മുന്‍നിരയില്‍ (പായിപ്പാട്ടാറ്റില്‍) ഒന്നാനാംചുണ്ടനേലമരം പിടിക്കുന്ന പൊന്നിലും പൊന്നായ തമ്പുരാനേ ഉത്സവക്കാവിലും കരയോഗനാവിലും ഒന്നാമനായുള്ള തമ്പുരാനേ നിന്നെത്തേടിത്തുഴഞ്ഞു വരുന്നു നിന്റെ ചെറുമിതന് ചുരുളന്‍വള്ളം എല്ലാമെല്ലാം അറിയുന്നതില്ലേ നമ്മെച്ചൂഴും പളുങ്കുവെള്ളം (പായിപ്പാട്ടാറ്റില്‍) ഓളത്തില്‍ മുങ്ങാതെ മേളം പുതച്ചും- കൊണ്ടോടുന്ന തോണിയിലെ തമ്പുരാനേ ആട്ടക്കളത്തിലും കൂത്തമ്പലത്തിലും ആശാനായ് വാഴുന്ന തമ്പുരാനേ നീ പണ്ടേകിയ വെറ്റില തിന്നു നിന്റെ ചെറുമിതന് ചുരുളന്‍വള്ളം എല്ലാമെല്ലാം അറിയുന്നതില്ലേ എന്നും മൂളും പളുങ്കുവെള്ളം (പായിപ്പാട്ടാറ്റില്‍) | |