നിൻ മേനി
രാഗതരംഗിണി
Nin Meni (Raaga Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവിദ്യാധരൻ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:40.
 
നിന്മേനി.. നെന്മേനി വാകപ്പൂവോ..
ഈ മുഖം..നാൻമുഖ കൈവിരുതോ
ലാവണ്യ പാൽക്കടൽ തൂവെണ്ണയോ
ലലനാ ലലാമമേ..
(നിന്മേനി)

മല്ലീശരൻ നിന്റെ ചില്ലിക്കൊടികൊണ്ട്
വില്ലൊന്നു പണിതൊരുക്കി
നിൻ മഞ്ജുഹാസത്തിൻ പൂവമ്പിനാലെന്റെ
ഹൃദയം ശകലിതമാക്കി എന്റെ
ഹൃദയം ശകലിതമാക്കി
(നിന്മേനി)

മേഘങ്ങളിൽ എന്റെ മോഹങ്ങളിൽ
മഴവില്ലൊന്ന് ചേർന്നിറങ്ങി
കല്ലോലിനീ നിൻ കമനീയ നാദത്തിൽ
മധുരം കടമെടുത്തു നിന്റെ
മധുരം കടമെടുത്തു





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts